പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

കൂത്താട്ടുകുളം: നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ടൗണിലെ ഹോട്ടലുകളിലും ബേക്കറികളിലുമാണ് മിന്നല്‍ പരിശോധന നടത്തിയത്. വിവിധ സ്ഥാപനങ്ങളില്‍നിന്നും ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കളും പാചകത്തിന് ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ പഴകിയ എണ്ണയും പിടിച്ചെടുത്തു. പിടിച്ചെടുത്ത ആഹാര സാധനങ്ങള്‍ നഗരസഭ ഓഫിസിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചു. എന്നാൽ, പിടിച്ചെടുത്ത ഭക്ഷണ വസ്തുക്കളില്‍ സ്ഥാപനത്തി‍​െൻറ പേര് പ്രദര്‍ശിപ്പിക്കാത്തത് ആക്ഷേപത്തിന്‌ ഇടയായി. ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങളില്‍ നോട്ടീസ് നൽകിയിട്ടുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.