കൊച്ചി: മഹാത്മാഗാന്ധി സർവകലാശാല നടത്തുന്ന സ്വാശ്രയ കേന്ദ്രങ്ങളിലെ കരാര്‍ അധ്യാപകര്‍ക്ക് സ്ഥിര നിയമനക്കാരുടേതിന് തുല്യമായ നിരക്കിൽ ശമ്പള കുടിശ്ശിക മൂന്ന് മാസത്തിനകം കൊടുത്തുതീർക്കണമെന്ന് ഹൈകോടതി. ഇവർ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജികള്‍ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ഒാരോ ഹരജിക്കാരെൻറയും അപേക്ഷ പ്രേത്യകം പരിഗണിച്ച് കൂട്ടിക്കിഴിക്കലുകൾ നടത്തി ശമ്പളം പുനർനിർണയിക്കണമെന്നാണ് ഉത്തരവ്. 2002 ജനുവരി ഒന്നിന് മുമ്പ് നിയമനം ലഭിച്ചവർക്ക് അന്ന് മുതലും അതു കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചവർക്ക് ഒരു വർഷത്തെ പ്രൊബേഷൻ കാലത്തിന് ശേഷവും കൃത്യമായ നിരക്കിലുള്ള ശമ്പളവും ആനുകൂല്യങ്ങളും നൽകണം. യോഗ്യതക്കനുസരിച്ചാണ് ശമ്പളം പുനർനിർണയിക്കേണ്ടത്. 72 അധ്യാപകരാണ് ഹരജി നൽകിയിരുന്നത്. നടപടിക്രമം പാലിച്ചാണ് ഇവരെ നിയമിച്ചിരുന്നതെങ്കിലും കരാര്‍ അധ്യാപകരായി നിലനിർത്തുകയായിരുന്നു. സ്ഥിരനിയമനം ലഭിച്ച അധ്യാപകരുടെ വേതനവും ആനുകൂല്യങ്ങളും നല്‍കാന്‍ ഹൈകോടതി സിംഗിള്‍ബെഞ്ച് നേരേത്ത ഉത്തരവിട്ടിരുന്നു. ഡിവിഷന്‍ ബെഞ്ച് ഇത് ശരിെവച്ചു. സര്‍വകലാശാല ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. എന്നിട്ടും ഉത്തരവ് നടപ്പാക്കാതെവന്നതോടെയാണ് കോടതിയലക്ഷ്യ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.