എം.ജി സർവകലാശാലയിൽ വിവിധ സേവനങ്ങൾ ഇനി ഒാൺലൈൻ വഴി; കേരളപ്പിറവി ദിനത്തിൽ തുടക്കം

കോട്ടയം: എം.ജി സർവകലാശാലയിൽ കേരളപ്പിറവിദിനം മുതൽ ഓൺലൈൻ സേവനങ്ങൾ ആരംഭിക്കുമെന്ന് വൈസ് ചാൻസലർ േഡാ. ബാബു സെബാസ്റ്റ്യൻ അറിയിച്ചു. സർവകലാശാല ഫീസുകൾക്ക് ഇ-പേമ​െൻറ്, അധ്യാപകരുടെയും ജീവനക്കാരുടെയും പി.എഫ്. ക്രഡിറ്റ് കാർഡുകൾ, വിരമിച്ചവരുടെ ലൈഫ് സർട്ടിഫിക്കറ്റ് എന്നിവയാണ് ഓൺലൈനിൽ ഒരുക്കുന്നത്. വിദ്യാർഥികൾക്ക് നൽകുന്ന വിവിധ സർട്ടിഫിക്കറ്റുകൾക്കുള്ള ആപ്ലിക്കേഷനുകൾ ഓൺലൈനായി സ്വീകരിക്കുകയും വിതരണം നടത്തുകയും ചെയ്യും. ആദ്യഘട്ടമായി എലിജിബിലിറ്റി, ഇക്വലൻസിസർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷയും വിതരണവും അടുത്തമാസം ഒന്നുമുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറും. പ്രാഥമിക വിവരങ്ങൾ നൽകിയശേഷം ഫീസടക്കാം. അപേക്ഷയുടെ ഓരോസമയത്തെയും അവസ്ഥ എസ്.എം.എസായും മെയിലായും അപേക്ഷകന് ലഭ്യമാകും. സർട്ടിഫിക്കറ്റ് ലഭ്യമാകുമ്പോൾ അപേക്ഷകനെ ഈ രീതിയിൽ വിവരം അറിയിക്കും. തുടർന്ന് രജിസ്േട്രഷൻ സമയത്ത് ലഭിച്ച ലോഗിൻ ക്രഡൻഷ്യലുകൾ ഉപയോഗിച്ച് ഓൺലൈനായി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. നവംബർ ഒന്നുമുതൽ സർവകലാശാലയിലെ കാഷ് കൗണ്ടർ പ്രവർത്തനം നിർത്തും. പകരം പേ യു മണി, എസ്.ബി.ഐ, ഇ-പേ എന്നിവകളിലൂടെ ഡെബിറ്റ്/ക്രഡിറ്റ് കാർഡുകളുപയോഗിച്ചും നെറ്റ് ബാങ്കിങ്ങ് ഉപയോഗിച്ചും പോസ്റ്റ് ഓഫിസുകൾ വഴിയും പണമടക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.