കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് േട്രഡ് യൂനിയനുകൾ സംയുക്തമായി നവംബർ ഒമ്പത്, 10, 11 തീയതികളിൽ പാർലമെൻറിന് മുന്നിൽ സംഘടിപ്പിക്കുന്ന മഹാധർണയുടെ പ്രചാരണാർഥം ജില്ലയിൽ സംഘടിപ്പിച്ച രണ്ട് വാഹന പ്രചാരണ ജാഥകളും പര്യടനം പൂർത്തിയാക്കി. സി.കെ. മണിശങ്കർ ക്യാപ്റ്റനായ ജാഥ 24ന് രാവിലെ എഫ്.എ.സി.ടി നോർത്ത് ഗേറ്റിന് മുന്നിൽ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. കെ.എം. അമാനുല്ല അധ്യക്ഷത വഹിച്ചു. വി.പി. ജോർജ്, ടി.ബി. മിനി എന്നിവർ സംസാരിച്ചു. വൈകീട്ട് ഹൈകോടതി കവലയിൽ സമാപന സമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ജോൺ ലൂക്കോസ്, ചാൾസ് ജോർജ്, കെ.എം. അഷ്റഫ്, എസ്. കൃഷ്ണമൂർത്തി, കെ. റെജികുമാർ, നസീമ ഷുക്കൂർ എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി ക്യാപ്റ്റനായ ജാഥ 24 ന് രാവിലെ അമ്പലമുകളിൽ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. തോമസ് കണ്ണാടിയിൽ അധ്യക്ഷത വഹിച്ചു. കെ.എൻ. ഗോപിനാഥ്, കെ.പി. തങ്കപ്പൻ എന്നിവർ സംസാരിച്ചു. ആലുവയിൽ സമാപന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ആനന്ദ് ജോർജ് അധ്യക്ഷത വഹിച്ചു. ജാഥ വൈസ് ക്യാപ്റ്റൻ കെ.എൻ. ഗോപി, മാനേജർ പി.എം. ദിനേശൻ, മറ്റു ജാഥാംഗങ്ങളായ പി.എസ്. മോഹനൻ, ഏലിയാസ് കാരിപ്ര., സി.പി അവറാച്ചൻ, പോൾ വർഗീസ്, കെ.പി. കൃഷ്ണൻകുട്ടി, അഷ്റഫ്, കെ.ടി. വിമലൻ, എം.എ. ഷാജി, എം.എൻ. ശിവദാസൻ, അലി, കെ.കെ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.