എച്ച്.ഒ.സി വിൽക്കാൻ അനുവദിക്കരുത് -സി.പി.എം കൊച്ചി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.ഒ.സി വിൽക്കാൻ അനുവദിക്കരുതെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സ്ഥാപനം സ്വകാര്യമേഖലക്ക് കൈമാറാൻ അണിയറയിൽ ശ്രമം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറിന് താൽപര്യമുണ്ടോയെന്ന് ആരാഞ്ഞത് ഇതിെൻറ ഭാഗമാണ്. ഇൗ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ എച്ച്.ഒ.സിയെ പൊതുമേഖലയിൽ സംരക്ഷിക്കാൻ അടിയന്തരമായി ഇടപെടണം. 1987ൽ പ്രവർത്തനം ആരംഭിച്ചതുമുതൽ എച്ച്.ഒ.സി കൊച്ചി യൂനിറ്റ് ലാഭകരമായി പ്രവർത്തിക്കുന്നു. എച്ച്.ഒ.സിയുടെ മാതൃസ്ഥാപനമായ മഹാരാഷ്ട്രയിലെ രാസായനി യൂനിറ്റ് ഉണ്ടാക്കിയ ഭീമമായ നഷ്ടം പരിഹരിക്കാൻ കൊച്ചി യൂനിറ്റിൽനിന്ന് ലാഭവും പ്രവർത്തനമൂലധനവും ഉൾപ്പെടെ പല ഘട്ടത്തിലും വകമാറ്റി. 2016 ജൂലൈയിൽ കൊച്ചി യൂനിറ്റ് ഉൾപ്പെടെ എച്ച്.ഒ.സി അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തതാണ്. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാറും കേരള എം.പിമാരും ശക്തമായി ഇടപെട്ടതിനെത്തുടർന്നാണ് പിന്മാറിയത്. ബാംബൂ കോർപറേഷൻ ഉൾപ്പെടെ നിരവധി പ്ലൈവുഡ് വ്യവസായങ്ങൾ എച്ച്.ഒ.സിയെ ആശ്രയിച്ചാണ് ഉൽപാദനം നടത്തുന്നത്. മറ്റൊരു ഉൽപന്നമായ ഹൈഡ്രജൻ പെറോക്സൈഡിനും വലിയ സാധ്യതയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.