മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിെൻറ തീരത്ത് ബ്ലോക്ക് പഞ്ചായത്തിെൻറ പദ്ധതിയായ മുള നടലിന് തുടക്കമായി. 57-കിലോമീറ്റര്‍ പുഴയോരം സംരക്ഷിക്കുന്നതിന് മുള െവച്ച് പിടിപ്പിക്കുന്ന പദ്ധതിക്കാണ് ആനിക്കാട് വട്ടകുടി കടവില്‍ തുടക്കമായത്. രൂക്ഷമായ മണല്‍ വാരലിനെ തുടര്‍ന്ന് തകര്‍ന്ന പുഴയോരത്തെ ഹരിതാഭമാക്കി മണ്ണൊലിപ്പും തിട്ട് ഇടിയലില്‍നിന്നും സംരക്ഷിക്കാന്‍ പദ്ധതി സഹായകമാകും. പുഴയോര സംരക്ഷണത്തിനായി എട്ട് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുഴയോരത്ത് 30,000 മുള തൈകള്‍ നടുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കോൺക്രീറ്റ് നിര്‍മിതികള്‍ പുഴയുടെ സൗന്ദര്യത്തെയും ഓരങ്ങളെയും പ്രകൃതിദത്തമായി കാത്ത് സൂക്ഷിക്കാനാകില്ലന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. പുഴയുടെ സംരക്ഷണം നാടിെൻറ സുസ്ഥിര വികസനത്തിെൻറ പരമപ്രധാനമാണ്. അതിന് പ്രകൃതിയുടെ വഴിതേടിയത് മാതൃകാപരമാെണന്നും മന്ത്രി പറഞ്ഞു. പൊതുസമ്മേളനം എല്‍ദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ടി.എം. ഹാരിസ്, വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ ജോര്‍ഡി എന്‍. വര്‍ഗീസ്, സാബു വള്ളോംകുന്നേല്‍, ജോസി ജോളി, ജാന്‍സി ജോര്‍ജ്, ഒ.പി. ബേബി, സുഭാഷ് കടക്കോട്, എം.കെ. അജി, ജോര്‍ജ് മോനിപ്പിള്ളി എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന പരിസ്ഥിതി ക്ലാസിന് പ്രഫ. ജോസുകുട്ടി ഒഴുകയില്‍, അസീസ് കുന്നപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. മൂവാറ്റുപുഴ നിര്‍മല കോളജ്, മുളവൂര്‍ ഇലാഹിയ എൻജിനീയറിങ് കോളജ് എന്‍.എസ്.എസ്. സന്നദ്ധ സേവകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവര്‍ത്തകർ എന്നിവർ മുളതൈ നടലിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.