സെമസ്​റ്റർ അറ്റ് സീ: വിദ്യാർഥി സംഘം ഇന്നെത്തും

കൊച്ചി: ലോകത്തി​െൻറ പല ഭാഗങ്ങളിൽനിന്ന് വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന വിദ്യാർഥികൾ ഒരുസെമസ്റ്റർ ഒന്നിച്ച് ഒരു കപ്പലിൽ യാത്ര ചെയ്ത് പല രാജ്യങ്ങളിലായി പഠന പരിപാടികളിൽ പങ്കെടുക്കുന്ന 'സെമസ്റ്റർ അറ്റ് സീ' പരിപാടി കൊച്ചിയിൽ. പങ്കെടുക്കുന്ന 30 വിദ്യാർഥികൾ സ​െൻറർ ഫോർ പബ്ലിക് പോളിസി റിസർച്ചി​െൻറ (സി.പി.പി.ആർ) ഓഫിസിൽ ബുധനാഴ്ച വൈകീട്ട് 3.30ന് സന്ദർശനം നടത്തും. സി.പി.പി.ആർ ചെയർമാൻ ഡി.ധനുരാജ് 'ടൂറിസവും വിനോദവും: അന്താരാഷ്ട്ര പ്രശ്നങ്ങൾ' വിഷയത്തിൽ വിദ്യാർഥികളുമായി സംവദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.