പള്ളിക്കര: വടയമ്പാടി കോളനി ദലിത് ഭൂ അവകാശ സമരപ്പന്തല്‍ കത്തിച്ചതായി പരാതി. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം. പുലര്‍ച്ച അഞ്ചോടെ റബര്‍ വെട്ടാന്‍ പോയ സമരസമിതി പ്രവര്‍ത്തകരാണ് സമരപ്പന്തല്‍ കത്തിയത് കണ്ടത്. ഇതേ തുര്‍ന്ന് പുത്തന്‍കുരിശ് പൊലീസില്‍ പരാതി നല്‍കി. ദലിത് വിഭാഗങ്ങളുടെ പൊതു അവകാശങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന സർക്കാർ പുറമ്പോക്ക് ഭൂമി എന്‍.എസ്.എസ് ൈകയേറി എന്നാരോപിച്ച് 185 ദിവസമായി സമരം നടത്തുന്നു. കഴിഞ്ഞ ഒമ്പതിന് ജില്ല കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സമരസമിതിയുമായി ചര്‍ച്ച നടത്തിയതിെൻറ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുകയും ഒരു ലക്ഷം ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർക്ക് നിവേദനം നല്‍കാനും തീരുമാനിച്ചിരുന്നു. കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ 19 ന് നടത്തുന്ന ദേശ വിളക്കുമായി ബന്ധപ്പെട്ട് ആവശ്യമായ സൗകര്യം ചെയ്ത് കൊടുക്കണമെന്ന് പുത്തന്‍കുരിശ് പൊലീസിന് നിര്‍ദേശം നല്‍കി. ഇതിനിടയിലാണ് സമരപ്പന്തല്‍ കത്തിച്ചത്. പൊലീസും എന്‍.എസ്.എസും ഒത്തുകളിച്ച് ക്രമസമാധാന പ്രശ്‌നമുണ്ടെന്ന് വരുത്തിതീര്‍ത്ത് 19 ന് നടത്തുന്ന ദേശവിളക്ക് മുടക്കാനായാണ് സമരപ്പന്തല്‍ കത്തിച്ചതെന്ന് സമരസമിതി ആരോപിച്ചു. സമരസമിതിയും ഭജനമഠം നിവാസികളും ചേർന്ന് പുത്തന്‍കുരിശ് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സമരസമിതി കണ്‍വീനര്‍ അയ്യപ്പന്‍കുട്ടി നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.