കൊച്ചി: ലോകകപ്പിലെ അവസാന മത്സരദിവസവും കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ യഥേഷ്ടം വിറ്റഴിഞ്ഞു. മത്സരത്തിന് ടിക്കറ്റുകള്‍ ലഭ്യമാണെന്ന വാര്‍ത്തയറിഞ്ഞ് സ്റ്റേഡിയത്തില്‍ എത്തിയവര്‍ക്കുമുന്നിലാണ് ടിക്കറ്റുകളുമായി ചെറുസംഘങ്ങളെത്തിയത്. വില പേശലിനൊടുവില്‍ രണ്ടും മൂന്നും ഇരട്ടി തുകക്ക് വില്‍പന ഉറപ്പിച്ചാണ് കച്ചവടം കൊഴുപ്പിച്ചത്. ഒരു കാറ്റഗറിയിലൊഴികെ മറ്റെല്ലാ വിഭാഗത്തിലും ടിക്കറ്റ് ലഭ്യമാണെന്ന് ഫിഫയുടെ വെബ്‌സൈറ്റില്‍നിന്ന് അറിഞ്ഞവരാണ് മത്സരത്തിനുമുമ്പ് ടിക്കറ്റ് വാങ്ങാമെന്ന ധാരണയില്‍ സ്റ്റേഡിയത്തിലെത്തിയത്. അതേസമയം, മത്സരദിവസം കടവന്ത്രയിലെ റീജനല്‍ സ്‌പോര്‍ട്‌സ് സെൻററിലാണ് ടിക്കറ്റ് കൗണ്ടറെന്ന കാര്യം പലരും ഓര്‍ത്തതുമില്ല. ചിലര്‍ കടവന്ത്രയിലെത്തി ടിക്കറ്റ് വാങ്ങി. എന്നാല്‍, ടിക്കറ്റ് എവിടെ ലഭിക്കുമെന്ന് അന്വേഷിച്ചവര്‍ക്കുമുന്നില്‍ സഹായവുമായെത്തിയവര്‍ പിന്നീട് ടിക്കറ്റ് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. എല്ലാ കാറ്റഗറിയിലെ ടിക്കറ്റുകളും ലഭ്യമായിരുന്നു. 80, 200 രൂപ ടിക്കറ്റുകളായിരുന്നു ഏറെയും. 1000 രൂപക്കുമേലാണ് ടിക്കറ്റിന് ആവശ്യപ്പെട്ടത്. വില പേശിയവര്‍ക്ക് 400-600 രൂപക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.