താപനിലയം തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ ഇടപെടണം -സി.പി.ഐ കളമശ്ശേരി: 300 ദിവസമായി പൂട്ടിക്കിടക്കുന്ന പാതാളത്തെ ബി.എസ്.ഇ.എസ് താപനിലയം ഉടൻ തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സി.പി.ഐ ഏലൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. അതിരപ്പിള്ളി പദ്ധതിക്ക് പകരം എൽ.എൻ.ജി ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന ബി.എസ്.ഇ.എസിന് മുൻഗണന നൽകണമെന്നും സമ്മേളനം അഭ്യർഥിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. എം.ടി. നിക്സൺ, കെ.കെ. സുബ്രഹ്മണ്യൻ, പി.വി. നാരായണൻ, സിജി വേണു, കെ.വി. രവീന്ദ്രൻ, പി.ജെ. സെബാസ്റ്റ്യൻ, പി.കെ. സുരേഷ്, എം.എ. ജയിംസ്, വി.പി. വിത്സൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി പി.എ. ഹരിദാസിനെ തെരെഞ്ഞടുത്തു. പാതാളത്ത് നടന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ചുവപ്പുസേന മാർച്ച്, പ്രകടനം എന്നിവയും നടന്നു. വൈദ്യുതി മുടങ്ങും കളമശ്ശേരി: സെക്ഷൻ പരിധിയിൽ ചൈതന്യ നഗർ, റോക്ക്വെൽ റോഡ്, സൂര്യനഗർ, കേന്ദ്രീയ വിദ്യാലയ, ചെറിയാൻ തുരുത്ത് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.