കൊച്ചി -കുവൈത്ത് സർവിസുമായി ജസീറ എയർവേസ് നെടുമ്പാശ്ശേരി: -കുവൈത്തിലെ സ്വകാര്യവിമാന കമ്പനിയായ ജസീറ എയർവേസ് ഇന്ത്യയിൽനിന്നുള്ള സർവിസ് പുനരാരംഭിക്കുന്നു. ഹൈദരാബാദ്, മുംബൈ എന്നിവയ്ക്കു പുറമേ, കൊച്ചിയിൽനിന്നും സർവിസ് ആരംഭിക്കുന്നുണ്ട്. ചൊവ്വ ഒഴികെ എല്ലാ ദിവസവും കൊച്ചി -കുവൈത്ത് സർവിസ് ഉണ്ടാകും. ചെലവ് കുറഞ്ഞ ഈ സർവിസിൽ 180 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഉപയോഗപ്പെടുത്തുക. എല്ലാ സീറ്റുകളും എക്കണോമി ക്ലാസ് ആണെന്ന പ്രത്യേകതയുമുണ്ട്. അടുത്ത മാസം ആദ്യം മുതൽ സർവിസ് ആരംഭിക്കാൻ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. ഹൈദരാബാദി ഭക്ഷ്യമേള തുടങ്ങി നെടുമ്പാശ്ശേരി-: കോർട്യാർഡ് ബൈ മാരിയറ്റ് കൊച്ചി എയർപോർട്ട് ഹോട്ടലിൽ ഹൈദരാബാദി ഭക്ഷ്യമേള തുടങ്ങി. നിസാമുകളുടെ പാരമ്പര്യവും അറബ് വിഭവങ്ങളും ചേർന്നതാണ് ഹൈദരാബാദി ഭക്ഷ്യമേള. സുഗന്ധവ്യജ്ഞനങ്ങളും ഔഷധ സസ്യങ്ങളും ചേർത്താണ് നിർമിച്ച വിഭവങ്ങളുമുണ്ട്. ഈ മാസം 30 വരെ രാത്രി ഏഴുമുതൽ 11 വരെയാണ് മേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.