(പടം ea51 transformer) ആലുവ: കാലപ്പഴക്കം ചെന്ന ട്രാൻസ്‌ഫോർമർ അപകടഭീഷണി ഉയർത്തുന്നു. കുന്നത്തേരി സലഫി മസ്ജിദിന് സമീപത്തെ നൊച്ചിമ ട്രാൻസ്ഫോർമറാണ് സമീപവാസികൾക്കും യാത്രക്കാർക്കും ഭീഷണിയായത്. 11 കെ.വി ലൈൻ ഉൾപ്പെടെ ബന്ധിപ്പിച്ച ട്രാൻസ്‌ഫോർമർ ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വർഷങ്ങൾ പഴക്കമുള്ള മരത്തിെൻറ പോസ്റ്റുകളിലാണ് ട്രാൻസ്‌ഫോർമർ സ്‌ഥാപിച്ചത്. ഇവയെല്ലാം ദ്രവിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിൽ ബന്ധിപ്പിച്ച വൈദ്യുതി കമ്പികൾ താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഈ ഭാഗം കാടുകയറിയ നിലയിലുമാണ്. നൂറുകണക്കിന് വാഹനങ്ങളും നിരവധി കാൽനടക്കാരും സഞ്ചരിക്കുന്ന റോഡിനോട് ചേർന്നാണ് ട്രാൻസ്‌ഫോർമർ. സ്കൂൾ വാഹനങ്ങളും കൊച്ചി മെഡിക്കൽ കോളജിലേക്കുള്ള നിരവധി വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. ഇവിടെ നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന ലക്ഷംവീട് കോളനിയും സ്ഥിതിചെയ്യുന്നുണ്ട്. ശക്തമായ കാറ്റും മഴയും വന്നാൽപോലും ട്രാൻസ്‌ഫോർമർ നിലംപൊത്തിയേക്കും. ഇത് വൻ ദുരന്തത്തിനാണ് ഇടവരുത്തുക. അതിനാൽ, എത്രയുംവേഗം ഇതിെൻറ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ യൂത്ത് കോൺഗ്രസ് കുന്നത്തേരി യൂനിറ്റിെൻറ നേതൃത്വത്തിൽ സമരമാരംഭിക്കുമെന്ന് ആലുവ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ മീന്ത്രക്കൽ പറഞ്ഞു. ക്യാപ്‌ഷൻ ea51 transformer അപകട ഭീഷണി നേരിടുന്ന, കുന്നത്തേരി സലഫി മസ്ജിദിന് സമീപത്തെ വൈദ്യുതി വകുപ്പിെൻറ ട്രാൻസ്ഫോർമർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.