സമരം: ആശുപത്രി അടച്ചുപൂട്ടി മാനേജ്മെൻറ്

കൊച്ചി: പ്രതിഷേധവും വിവാദങ്ങളും ശക്തമായ സാഹചര്യത്തിൽ എറണാകുളം ഇടപ്പള്ളിയിലെ അൽ ഷിഫ ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിച്ചതായി മാനേജ്മ​െൻറ് അറിയിച്ചു. കിടത്തിച്ചികിത്സയിലുള്ള രോഗികൾ ആശുപത്രി വിടുന്നതിനനുസരിച്ച് നിയമ വിധേയമായി അടച്ചുപൂട്ടും. പിരിച്ചുവിട്ട ജീവനക്കാർ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ സമരം ബി.ജെ.പി, യുവമോർച്ച സംഘടനകൾ ഏറ്റെടുക്കുകയും അപവാദങ്ങൾ പ്രചരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അടച്ചുപൂട്ടിയതെന്ന് അധികൃതർ പറഞ്ഞു. ആശുപത്രി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. യോഗ്യത സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആശുപത്രി ഉടമ ഷാജഹാൻ യൂസഫ് സാഹിബിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇന്ത്യൻ മെഡിക്കൽ കൗൺസിലിലും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിലും സമർപ്പിച്ച രേഖകൾ സംശയാസ്പദമാണെന്നായിരുന്നു ഐ.എം.എ അറിയിച്ചത്. അതേസമയം തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായാണ് ഷാജഹാൻ യൂസഫ് സാഹിബ് പറയുന്നത്. ബി.ജെ.പി നേതൃത്വത്തിൽ ആശുപത്രിയുടെ മുന്നിൽ സത്യഗ്രഹം നടത്തുകയും നിരന്തരം ആശുപത്രിയിലേക്ക് മാർച്ച് നടത്തുകയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് മാനേജ്മ​െൻറ് ആരോപിച്ചു. മാനേജ്മ​െൻറിനും ജീവനക്കാരുടെ ജീവനും സ്വത്തിനും ഭീഷണി നിലനിൽക്കുന്നതിനാലാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് അവർ അറിയിച്ചു. സമരം അവസാനിപ്പിക്കണമെങ്കിൽ ഒരു കോടി രൂപ നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടതായി ഡോ. ഷാജഹാൻ യൂസുഫ് സാഹിബ് പറഞ്ഞു. ഇതുവരെ ചികിത്സ പിഴവുമായി ബന്ധപ്പെട്ട് ആശുപത്രിക്കെതിരെ ഒരു കേസുപോലുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.