കൊച്ചി: എം.എ സാർ എന്നറിയപ്പെടുന്ന എം.എ. കൃഷ്ണെൻറ ജീവചരിത്ര ഗ്രന്ഥമായ 'ഒാരം ചേർന്ന് നടന്ന ഒരാൾ' ഒ. രാജഗോപാൽ എം.എൽ.എ പി. നാരായണക്കുറുപ്പിന് നൽകി പ്രകാശനം ചെയ്തു. പി.ഇ.ബി. മേനോൻ അധ്യക്ഷത വഹിച്ചു. ടി.ജി. േമാഹൻദാസ് പുസ്തക പരിചയം നടത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, എസ്. സേതുമാധവൻ, യു.കെ. കുമാരൻ, പി.പി. മുകുന്ദൻ, മേജർ രവി, ഡോ. ജെ. പ്രമീളദേവി, കെ.പി. ബാബുരാജ് എന്നിവർ പെങ്കടുത്തു. പി.ജി. ജയകുമാർ സ്വാഗതവും എം.ടി. സന്തോഷ്കുമാർ നന്ദിയും പറഞ്ഞു. മഹാകവി അക്കിത്തത്തിെൻറ സന്ദേശം ചടങ്ങിൽ വായിച്ചു. മനോജ് മനയിലാണ് പുസ്തകം രചിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.