ഓപൺ ഫോറം നടത്തി

കൊച്ചി: മീസിൽസ്-റൂബല്ല കാമ്പയിൻ കൂടുതൽ ഉൗർജിതപ്പെടുത്താനും സംശയങ്ങൾ ദൂരീകരിക്കാനും അമൃത ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗവും ആരോഗ്യ വകുപ്പും സംയുക്തമായി വിദഗ്ധ ഡോക്ടർമാർ പങ്കെടുത്ത സംശയനിവാരണ ഓപൺ ഫോറം തൃക്കാക്കരയിൽ നടത്തി. എം.ബി.ബി.എസ് വിദ്യാർഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. സംഘാടക സമിതി യോഗം തൃപ്പൂണിത്തുറ: നവംബർ 21ന് ലോക മത്സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് 'കടലും- കായലും തിരിച്ചു തരൂ, പരിസ്ഥിതി സംരക്ഷിക്കൂ' മുദ്രാവാക്യത്തിൽ മത്സ്യത്തൊഴിലാളി ഫെഡറേഷ​െൻറ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിൽ മത്സ്യത്തൊഴിലാളി സംഗമം നടത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. ഇടക്കൊച്ചിയിൽ നടക്കുന്ന മത്സ്യത്തൊഴിലാളി സംഗമം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചാവക്കാട് കടപ്പുറത്ത് കെ.പി. രാജേന്ദ്രനും കൊല്ലം വാടി കടപ്പുറത്ത് പന്ന്യൻ രവീന്ദ്രനും ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി യോഗം ഞായറാഴ്ച വൈകീട്ട് നാലിന് പള്ളുരുത്തി റോസ് ഹൗസ് ഹാളിൽ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. സി.പി.ഐ സമ്മേളനം ഇന്നും നാളെയും ചോറ്റാനിക്കര: സി.പി.ഐ ചോറ്റാനിക്കര ലോക്കൽ സമ്മേളനം 22, 23 തീയതികളിൽ നടക്കും. 22ന് വൈകീട്ട് നാലിന് എരുവേലിയിൽനിന്ന് ആരംഭിക്കുന്ന പ്രകടനം ചോറ്റാനിക്കരയിൽ സമാപിക്കും. പൊതുസമ്മേളനം അഞ്ചിന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻ.കെ. ശശിധരൻ അധ്യക്ഷത വഹിക്കും. 23ന് പ്രതിനിധി സമ്മേളനം കർണാടക ഒാഡിറ്റോറിയത്തിൽ സി.എൻ. സദാമണി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.