ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

ആലുവ: ആംബുലൻസിന് മുന്നിൽ അപകടരമായ രീതിയിൽ വാഹനമോടിച്ച ആലുവ പൈനാടത്ത് നിർമൽ ജോസി​െൻറ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് ആലുവ ജോയൻറ് ആർ.ടി.ഒ സി.എസ്. അയ്യപ്പൻ പറഞ്ഞു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ആംബുലൻസിന് വഴികൊടുക്കാതെ നിയമം ലംഘിച്ചതിനും മോട്ടോർ വാഹന വകുപ്പ് പ്രകാരം വാഹനത്തി​െൻറ രജിസ്‌ട്രേഡ് ഉടമക്കെതിരെ കേസെടുത്തിട്ടുമുണ്ട്. വാഹന ഉടമയുടെ വിശദീകരണംകൂടി കേട്ട ശേഷമായിരിക്കും നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.