കൊച്ചി: വിവിധ കലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കലാകാരന്മാരുടെ പുതിയ സംഘടനയായ കേരള മാപ്പിള കലാസമിതിയുടെ സംസ്ഥാന കമ്മിറ്റി രൂപവത്കരണവും ഉദ്ഘാടനവും ഞായറാഴ്ച വൈകീട്ട് അഞ്ചിന് എറണാകുളം ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പിന്നണി ഗായകൻ കെ.ജി. മാർക്കോസ് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പ്രശസ്ത വ്യക്തിത്വങ്ങളെ ആദരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂർ സീനത്തും കണ്ണൂർ ശരീഫും ചേർന്ന് നയിക്കുന്ന ഗാനമേളയും അരങ്ങേറും. വരും തലമുറക്ക് വിവിധ കലാരൂപങ്ങളിൽ പരിശീലനം നേടാൻ സഹായിക്കുന്ന അക്കാദമിക് രൂപം നൽകാൻ ഉദ്ദേശിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജബ്ബാർ അബ്ബാസ്, ആർട്ട്മെൻ ജലീൽ, റഷീദ് പാഴൂർ, കെ.എസ്. കുഞ്ഞുമോൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.