കുഫോസില്‍ മത്സ്യകൃഷി പരിശീലനം

കൊച്ചി: - കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) കര്‍ഷകര്‍ക്കായി നാല് ദിവസത്തെ മത്സ്യകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ ഏഴുമുതല്‍ പത്ത് വരെ പനങ്ങാടുള്ള സര്‍വകലാശാല ആസ്ഥാനത്താണ് പരിശീലനം. പങ്കെടുക്കുന്നവര്‍ക്ക് വനാമി ചെമ്മീന്‍ കൃഷി, കുളങ്ങളിലെ ശുദ്ധജല മത്സ്യകൃഷി, വലിയ ജലാശയങ്ങളിലെ കൂടുമത്സ്യകൃഷി തുടങ്ങിയ മത്സ്യവളര്‍ത്തല്‍ രീതികളില്‍ അടിസ്ഥാന പരിശീലനം ലഭിക്കും. പങ്കെടുക്കാന്‍ ഫീസില്ല. താല്‍പര്യമുള്ളവര്‍ 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: - 99471 62589, 95675 65671.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.