െപാള്ളുന്ന അറിവ് പ്രദാനം ചെയ്യാത്ത ഗവേഷണം പ്രതിലോമകരം -ഡോ. രാജൻ ഗുരുക്കൾ കൊച്ചി: പൊള്ളുന്ന അറിവ് പ്രദാനം ചെയ്യാത്ത ഗവേഷണം പ്രതിലോമകരമാകുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ കമീഷൻ ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ. കേരള മീഡിയ അക്കാദമിയുടെ മാധ്യമപ്രതിഭസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷത്തിൽ കാണുന്നതിനെ വിവരിക്കുന്നതിൽ ഗവേഷണം ഒതുങ്ങുന്നില്ല. അപഗ്രഥനമാണ് പ്രധാനം. വ്യക്തിയുടെ ദുഃഖവും ഇല്ലായ്മയും മാധ്യമങ്ങൾ ചിത്രീകരിക്കാറുണ്ട്. പേക്ഷ ആ ദുഃഖവും ഇല്ലായ്മയും സാമൂഹികവ്യവസ്ഥിതിയുടെ നിർമിതിയാണ്. ആ കാഴ്ചപ്പാട് ഗവേഷണത്തിൽ ഉണ്ടാകണം. അത്തരം പൊള്ളുന്ന അറിവുകൾ ആളുകളെ തിരിച്ചറിവിൽ എത്തിക്കും. സൂക്ഷ്മ മാധ്യമഗവേഷണം തീവ്രസത്യങ്ങളെ വെളിവാക്കും. അത് അതിശക്തമായ സാമൂഹികസ്ഫോടനങ്ങൾക്ക് വഴിതെളിക്കും. പ്രത്യക്ഷത്തിൽ കാണുന്ന പല സത്യങ്ങളും സൂക്ഷ്മഗവേഷണത്തിൽ അപ്രിയസത്യങ്ങളായി പരിണമിക്കുേമ്പാൾ ഗവേഷണം ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. ഡോ. ജെ. പ്രഭാഷ്, ഡോ. അച്യുത് ശങ്കർ, അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്യൂണിക്കേഷൻ ഡയറക്ടർ എം. ശങ്കർ എന്നിവർ ക്ലാസുകൾ നയിച്ചു. അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് സ്വാഗതവും മാധ്യമപ്രവർത്തക സിസി ജേക്കബ് നന്ദിയും പറഞ്ഞു. അക്കാദമി മാധ്യമ ഫെലോഷിപ്പിന് അർഹരായ 29 മാധ്യമപ്രവർത്തകർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.