പി.സി.ബി ചെയർമാനടക്കമുള്ളവർക്കെതിരെ വിജിലൻസ്​ കേസ്

െകാച്ചി: എടയാർ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന പേപ്പർ നിർമാണശാലക്ക് നിയമം ലംഘിച്ച് പ്രവർത്തനാനുമതി പുതുക്കിനൽകിയതുമായി ബന്ധപ്പെട്ട പരാതിയിൽ ചെയർമാനടക്കം സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. 2010 മുതൽ ശ്രീശക്തി പേപ്പർ കമ്പനിക്ക് അനധികൃതമായി പ്രവർത്തനാനുമതി നൽകിയെന്ന് ചൂണ്ടിക്കാട്ടി ജനജാഗ്രത പ്രവർത്തകൻ കെ.കെ. മുഹമ്മദ് ഇക്ബാൽ നൽകിയ ഹരജിയിലാണ് ബോർഡ് ചെയർമാൻ കെ. സജീവൻ, മുൻ മെംബർ സെക്രട്ടറി പി. മോളിക്കുട്ടി, ശ്രീശക്തി എം.ഡി രാജ്കുമാർ, ഓപറേഷൻസ് ഡയറക്ടർ എ. പത്മനാഭൻ എന്നിവർക്കെതിരെയാണ് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 പ്രകാരം വിജിലൻസ് എറണാകുളം യൂനിറ്റ് കേസെടുത്തത്. 2015 ജൂൺ 30നുമുമ്പ് മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം കമ്പനിയുടെ പ്രവർത്തനാനുമതി പിൻവലിക്കണമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചിട്ടും പാലിച്ചില്ലെന്നായിരുന്നു പരാതിയിലെ ആരോപണം. കഴിഞ്ഞ ഒക്ടോബറിൽ എറണാകുളം വിജിലൻസ് ഡയറക്ടറോട് ദ്രുതപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നെങ്കിലും റിപ്പോർട്ടിനെക്കുറിച്ച് പരാതികളുയർന്നു. തുടർന്ന്, ഈ ദ്രുത പരിശോധന റിപ്പോർട്ട് മുഖവിലയ്ക്കെടുേക്കണ്ടെന്നും രണ്ടാമത് വിജിലൻസ് സൂപ്രണ്ട് ദ്രുതപരിശോധന നടത്തുകയാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. ഇൗ ത്വരിതാന്വേഷണ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.