മൂവാറ്റുപുഴ: ആയവന സേക്രഡ് ഹാർട്ട് പള്ളിയും വൈസ്മെൻസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അർബുദ നിർണയ ക്യാമ്പ് തിങ്കളാഴ്ച നടക്കും. പള്ളി പാരിഷ് ഹാളിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ക്യാമ്പിന് ഡോ.വി.പി. ഗംഗാധരൻ നേതൃത്വം നൽകും. കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഞ്ചരിക്കുന്ന ലബോറട്ടറിയിൽ മാമോഗ്രാം ടെസ്റ്റും അൾട്രാസൗണ്ട് സ്കാനിങ്ങും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം മൂവാറ്റുപുഴ: കോൺഗ്രസ് പായിപ്ര മണ്ഡലം ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഞായറാഴ്ച വൈകീട്ട് നാലിന് പായിപ്ര സൊസൈറ്റി പടിയിലെ എൽദോസ് പി. പോളിെൻറ ഭവനാങ്കണത്തിൽ മുൻ എം.പി കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നടത്തും. എം.എം. കൊച്ചുണ്ണി അധ്യക്ഷത വഹിക്കും. ജില്ല സെമിനാർ മൂവാറ്റുപുഴ: സോഷ്യൽ ജസ്റ്റിസ് ഫോറത്തിെൻറ നേതൃത്വത്തിൽ 'അഴിമതി മുക്തം നമ്മുടെ കേരളം' വിഷയത്തിൽ ജില്ല സെമിനാർ സംഘടിപ്പിക്കുന്നു. ശനിയാഴ്ച 2.30ന് മൂവാറ്റുപുഴ കെ.എം എൽ.പി സ്കൂൾ ഹാളിൽ നടക്കുന്ന സെമിനാർ ഫോറം സംസ്ഥാന പ്രസിഡൻറ് കെ.എം. വർഗീസും പ്രതിഭസംഗമം സുധാകർ മംഗളോദയവും ഉദ്ഘാടനം ചെയ്യും. വി. മർക്കോസ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.