കൂത്താട്ടുകുളം: എം.സി റോഡിൽ അമ്പലംകുന്നിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. രണ്ടുദിവസമായി വെള്ളം റോഡിലൂടെ ഒഴുകുകയാണ്. സ്വകാര്യ ടെലിഫോൺ കമ്പനിക്ക് കേബിൾ ഇടാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. കെ.എസ്.ടി.പി.യുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച റോഡിെൻറ വശമാണ് കുത്തിപ്പൊളിക്കുന്നത്. രണ്ടുമാസം മുമ്പ് ടാറിങ് പൂർത്തീകരിച്ച് ലൈനുകൾ വരച്ച ഭാഗമാണ് അനധികൃതമായി കുത്തിപ്പൊളിക്കുന്നത്. പൈപ്പ് പൊട്ടിയത് അധികൃതരെ അറിയിക്കാൻ തയാറാകാതെ മണ്ണിട്ടുമൂടി കേബിൾ ഇടാനെത്തിയവർ കടന്നുകളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.