ജലവിതരണം തടസ്സപ്പെടുത്തി​െയന്ന്​ ആക്ഷേപം

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ ഒമ്പത്, 10 വാർഡുകളിൽപെട്ട കടുവേലി പാടത്തേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തിയതായി ആക്ഷേപം. ജലവിതരണം നടത്തിയിരുന്ന ലിഫ്റ്റ് ഇറിഗേഷൻ കനാൽ സ്വകാര്യവ്യക്തികൾ കൈയേറിയതായാണ് പരാതി. ഇതോടെ കനാൽ നവീകരണത്തിന് പഞ്ചായത്ത് അനുവദിച്ച ഏഴുലക്ഷം രൂപ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞവർഷങ്ങളിൽ കൃഷി ഉണങ്ങി വരണ്ടതോടെയാണ് കടുവേലിപ്പാടം പാടശേഖരസമിതി പരാതിയുമായി രംഗത്തുവന്നത്. 1966ൽ തുടങ്ങിയ മാറാടി ലിഫ്റ്റ് ഇറിഗേഷൻ കനാലിലെ ഈസ്റ്റ് മാറാടി ബ്രാഞ്ച് കനാലിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് കടുവേലിപ്പാടത്ത് രണ്ടുപൂ കൃഷി ചെയ്തിരുന്നു. എം.വി.ഐ.പി കനാലിലെ വെള്ളം സുലഭമായി ലഭിച്ചിരുന്നതിനാൽ ലിഫ്റ്റ് ഇറിഗേഷൻ കനാലിലൂടെയുള്ള വെള്ളം വേണ്ടിവന്നില്ല. ഈ കാലഘട്ടത്തിൽ സ്വകാര്യവ്യക്തികൾ കനാൽ നികത്തി കൈവശമാക്കിയെന്നാണ് ആക്ഷേപം. കൈയേറ്റം ഒഴിപ്പിച്ച് കനാൽ പുനരുദ്ധരിച്ച് കടുവേലിപ്പാടത്ത് വെള്ളം എത്തിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.