കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അവസാന സാക്ഷിയുടെ വിസ്താരം തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരനെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുന്ന രഹസ്യ വിചാരണയിലെ അവസാന സാക്ഷിയായി വിസ്തരിക്കുന്നത്. ഇൗ വിസ്താരം കൂടി പൂർത്തിയായാൽ അടുത്ത ആഴ്ചതന്നെ വാദം കേൾക്കൽ ആരംഭിക്കും. അസം സ്വദേശി അമീറുൽ ഇസ്ലാമാണ് വിചാരണ നേരിടുന്ന ഏക പ്രതി. 2016 ഏപ്രില്‍ 28ന് വൈകീട്ട് 5.30നും ആറിനുമിടയിൽ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് പ്രധാന കുറ്റം. ഇതിനുപുറമെ, അതിക്രമിച്ച് കടക്കല്‍, വീട്ടിനുള്ളില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലക്ക് ശേഷം തെളിവ് നശിപ്പിക്കല്‍ എന്നിവക്കും ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങൾക്കുമാണ് വിചാരണ നേരിടുന്നത്. കൊലപാതകം സംബന്ധിച്ച് പ്രഥമവിവരം നല്‍കിയ ആള്‍ അടക്കം 195 പേരെ വിസ്തരിക്കാനാണ് തീരുമാനിച്ചതെങ്കിലും പലരെയും പിന്നീട് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.