നാല് കടക്ക്​ വഴി നല്‍കാൻ കെ.എം.ആര്‍.എല്‍ തീരുമാനം

ആലുവ: മെട്രോ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് മാർഗതടസ്സമുണ്ടാകുന്ന . വ്യാപാരസ്‌ഥാപനങ്ങളിലേക്ക് കാര്‍ പാസേജ് നല്‍കാന്‍ തീരുമാനിച്ചതായി കെ.എം.ആര്‍.എല്‍ അധികൃതര്‍ വ്യക്തമാക്കി. ആലുവയിലെ വ്യാപാരികളുടെ ആവശ്യം പരിഗണിച്ചാണിത്. സൗന്ദര്യവത്കരണം നടത്തിയശേഷം കടകളിലേക്കുള്ള വഴി പ്രത്യേകം കോണ്‍ക്രീറ്റ് കുറ്റികള്‍ ഉപയോഗിച്ച് വേര്‍തിരിച്ചായിരിക്കും അനുവദിക്കുക. എന്നാൽ, ഇതി​െൻറ പേരില്‍ കാല്‍നടപ്പാതയുടെയോ സൈക്കിള്‍ പാതയുെടയോ വീതിയോ നീളമോ കുറക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിർമാണം ഉടൻ പുനരാരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.