ആലുവ: ഇതര സംസ്‌ഥാനക്കാർക്കിടയിൽ ലഹരിവിൽപന നടത്തുന്നയാൾ പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി മൊയ്തീൻ ഷേഖിനെയാണ് (26) ആലുവ ഡിവൈ.എസ്.പി കെ.ബി. പ്രഫുലചന്ദ്രെൻറ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്‌റ്റ് ചെയ്തത്. ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആലുവ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. പ്രതിയിൽനിന്ന് 600 ഗ്രാം കഞ്ചാവും 20 ഗ്രാം ബ്രൗൺഷുഗറും പിടികൂടിയതായി പൊലീസ് അറിയിച്ചു. നിർമാണ തൊഴിലാളിയെന്ന വ്യാജേന ഇതര സംസ്‌ഥാനക്കാർ താമസിക്കുന്ന പെരുമ്പാവൂരിലാണ് പ്രതി ഏറെ കാലമായി താമസിക്കുന്നത്. വല്ലപ്പോഴും മാത്രമാണ് ഇയാൾ ജോലിക്ക് പോകുന്നത്. മറ്റ് ദിവസങ്ങളിൽ ഇതര സംസ്‌ഥാനക്കാർ ജോലി ചെയ്യുന്ന മേഖലകളിൽ നേരിട്ടെത്തി ലഹരി വിൽപന നടത്തുകയാണ് പതിവ്. ബംഗാളിൽനിന്ന് ചെറിയ തുകക്ക് വാങ്ങുന്ന കഞ്ചാവും മറ്റ് ലഹരിപദാർഥങ്ങളും ട്രെയിൻ മാർഗം ഇവിടെയെത്തിച്ച് ചെറുപൊതികളാക്കി ഉയർന്ന തുകക്ക് വിറ്റുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.