െകാച്ചി: ജെ.എൻ.യു വിദ്യാർഥി നജീബ് അഹമ്മദിെൻറ തിരോധാനം ഒരുവർഷം പിന്നിടുമ്പോഴും നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാർ നയത്തിനെതിരെ എറണാകുളം മഹാരാജാസ് കോളജിലെ ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രതിഷേധിച്ചു. കോളജ് സെൻറർ സ്ക്വയറിൽ ഹാഫിസ് ഏകാംഗ നാടകം അവതരിപ്പിച്ചു. സർക്കാറും മീഡിയയും പൊലീസും ന്യൂനപക്ഷ വിഷയങ്ങളോട് സ്വീകരിക്കുന്ന വിരുദ്ധനിലപാട് ചൂണ്ടിക്കാണിക്കുന്നതായിരുന്നു ദൃശ്യാവിഷ്കാരം. ശേഷം നബീൽ, അർഹംഷാ, ഫാത്തിമ, ഇസ്മായിൽ എന്നിവർ ചേർന്ന് 'നജീബ് എവിടെ' പ്രതിഷേധ ഗാനം പാടി. പ്രതിഷേധസംഗമത്തിന് ഫ്രറ്റേണിറ്റി എറണാകുളം ജില്ല കമ്മിറ്റി അംഗങ്ങളും പ്രവർത്തകരുമായ അസ്ന, ഫുആദ്, സബിൻ, കോളജ് യൂനിയൻ മൂന്നാം വർഷ പ്രതിനിധി ഇസ്ഹാഖ് വിദ്യാർഥികളായ ഫർഹാൻ, നിഹാദ്, ഷമീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.