മീസില്‍സ്^റുബെല്ല പ്രതിരോധ കുത്തിവെപ്പ്: ബോധവത്കരണം നടത്തും

മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ്: ബോധവത്കരണം നടത്തും മട്ടാഞ്ചേരി: മീസിൽസ്-റുബെല്ല വാക്സിൻ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണത്തിൽ കൊച്ചി നിയോജക മണ്ഡലം ഏറെ പിന്നിലായതിനെത്തുടർന്ന് ബോധവത്കരണം നടത്താൻ തീരുമാനം. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രുപത്രിയിൽ ഡെപ്യൂട്ടി കലക്ടർ എം.പി. ജോസി​െൻറ സാന്നിധ്യത്തിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. വാട്സ്ആപ്പ് ഗ്രൂപ് വഴിയുംമറ്റും തെറ്റായ പ്രചാരണം നടക്കുന്നതി​െൻറ ഭാഗമായാണ് മാതാപിതാക്കൾ കുട്ടികളെ കുത്തിവെപ്പിൽനിന്ന് പിന്തിരിപ്പിക്കുന്നത്. തെറ്റായ പ്രചാരണം തടയുന്നതിനാണ് ബോധവത്കരണം. കൗൺസിലർ ടി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. കുത്തിവെപ്പിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ സംസ്ഥാന കൺസൽട്ടൻറ് ഡോ. പ്രതാപൻ സംസാരിച്ചു. അധ്യാപകർ, കൗൺസിലർമാർ, മതമേലധ്യക്ഷന്മാർ, ആശ്രുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.