ഉപജില്ല പ്രവൃത്തിപരിചയമേള സമാപിച്ചു

മട്ടാഞ്ചേരി: തോപ്പുംപടി ഔവർ ലേഡീസ് കോൺവൻറ് സ്കൂളിൽ രണ്ടുദിവസമായി നടന്ന ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളക്ക് തിരശ്ശീല വീണു. സമാപന സമ്മേളനം കൗൺസിലർ കെ.കെ. കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. ഔവർ ലേഡീസ് കോൺവൻറ് സ്കൂൾ മാനേജർ സിസ്റ്റർ മോളി അലക്സ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ, ഉപജില്ല ഓഫിസർ കെ.എ. വഹീദ എന്നിവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ: യു.പി വിഭാഗം ഐ.ടി. മേള- പള്ളുരുത്തി എസ്.ഡി.പി. വൈ സ്കൂൾ, ഫോർട്ട്കൊച്ചി സ​െൻറ് ജോൺ ഡി. ബ്രിട്ടോ സ്കൂൾ. ഗണിത ശാസ്ത്രമേള: തോപ്പുംപടി ഔവർ ലേഡീസ് കോൺവൻറ് സ്കൂൾ, പള്ളുരുത്തി സ​െൻറ് ആൻറണീസ് യു.പി സ്കൂൾ. സാമൂഹിക ശാസ്ത്ര മേള: മനാശേരി സ​െൻറ് ജോസഫ് സ്കൂൾ, പള്ളുരുത്തി സ​െൻറ് ഡൊമിനിക് സ്കൂൾ. ശാസ്ത്ര മേള: ഔവർ ലേഡീസ് കോൺവൻറ്, മാനാശേരി സ​െൻറ് ജോസഫ് സ്കൂൾ. ഹൈസ്കൂൾ വിഭാഗം ഐ.ടി മേള: ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂൾ, പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ. സാമൂഹിക ശാസ്ത്ര മേള: ഔവർ ലേഡീസ് കോൺവൻറ്, പള്ളുരുത്തി സ​െൻറ് ഡൊമിനിക്സ് സ്കൂൾ. ഗണിത ശാസ്ത്രമേള: മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂൾ, ഔവർ ലേഡീസ് കോൺവൻറ്. ശാസ്ത്ര മേള: ഫോർട്ട്കൊച്ചി സ​െൻറ് മേരീസ് ഹൈസ്കൂൾ, ഫോർട്ട്കൊച്ചി ഫാത്തിമ ഹൈസ്കൂൾ. ഹയർ സെക്കൻഡറി വിഭാഗം ഐ.ടി മേള: പള്ളുരുത്തി സ​െൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ. സാമൂഹിക ശാസ്ത്രമേള: സ​െൻറ് സെബാസ്റ്റ്യൻസ് സ്കൂൾ, എസ്.ഡി.പി.വൈ സ്കൂൾ. ഗണിത ശാസ്ത്ര മേള: സ​െൻറ് സെബാസ്റ്റ്യൻസ് സ്കൂൾ, ഔവർ ലേഡീസ് കോൺവൻറ്. ശാസ്ത്രമേള: സ​െൻറ് സെബാസ്റ്റ്യൻസ്, ഫോർട്ട്കൊച്ചി സാന്താക്രൂസ് ഹയർ സെക്കൻഡറി സ്കൂൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.