കളമശ്ശേരി: അർബുദത്തിന് ചികിത്സിക്കുന്നതിലൂടെ മുടി നഷ്ടപ്പെടുന്നവർക്ക് വിഗ് നിർമിക്കാൻ മുടി മുറിച്ചുനൽകി വിദ്യാർഥിനികൾ മാതൃകയായി. രാജഗിരി ഹയർ സെക്കൻഡറി സ്കൂളിലെ 18 വിദ്യാർഥിനികളാണ് മുടി ദാനം ചെയ്തത്. മൂന്നാം ക്ലാസുകാരി അന്ന ജേക്കബ് പിറന്നാൾ ദിനത്തിലാണ് മുടി ദാനം ചെയ്തത്. വിദ്യാർഥികൾക്കൊപ്പം അധ്യാപിക എലിസബത്ത് വിജിയും രക്ഷാകർത്താവായ ബിന്ദു പ്രമോദും മുടി മുറിച്ചുനൽകി. ഫാബുല ഫെസ്റ്റിനോട് അനുബന്ധിച്ചായിരുന്നു വിദ്യാർഥിനികളുടെ കാരുണ്യപ്രവൃത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.