മൂവാറ്റുപുഴ: കലാപ്രവര്‍ത്തന രംഗത്ത് നാല് പതിറ്റാണ്ട് പിന്നിട്ട ഫാ. കുര്യാക്കോസ് കച്ചിറമറ്റത്തിെൻറ പൗരോഹിത്യ സുവർണ ജൂബിലിയാഘോഷം ശനിയാഴ്ച മൂവാറ്റുപുഴയില്‍ നടക്കും. ഗാനമേള സമിതിയായ മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയിസിെൻറ ഡയറക്ടറായ ഫാ. കുര്യാക്കോസിെൻറ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങ് ഒരുക്കിയിട്ടുള്ളത്. രാവിലെ മൂവാറ്റുപുഴ ഹോളിമാഗി പള്ളി ഓഡിറ്റോറിയത്തിലാണ് ആഘോഷം. രണ്ടാര്‍ സെൻറ് മൈക്കിള്‍സ് പള്ളി വികാരി കൂടിയാണ് കുര്യാക്കോസ്. പാലാ രാമപുരം കച്ചിറമറ്റത്തില്‍ വീട്ടില്‍ പരേതനായ കുര്യെൻറയും കുഞ്ഞമ്മയുടെയും മകനാണ്. കോതമംഗലം മൈനര്‍ സെമിനാരിയിലും മംഗലാപുരം കങ്കനാടി സെൻറ് ജോസഫ് മേജര്‍ സെമിനാരിയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോതമംഗലം കത്തീഡ്രല്‍ പള്ളിയില്‍ 1967ല്‍ സഹ വികാരിയായാണ് പൗരോഹിത്യ ജീവിതം തുടങ്ങിയത്. കോതമംഗലം പള്ളി കേന്ദ്രീകരിച്ച് റൈസിങ് സ്റ്റാര്‍ എന്ന സമിതി രൂപവത്കരിച്ച് ഗാനമേള, നാടകം എന്നിവ അവതരിപ്പിച്ചാണ് കലാപ്രവര്‍ത്തനരംഗത്തേക്ക് കടന്നത്. 1978ലാണ് മൂവാറ്റുപുഴ കേന്ദ്രീകരിച്ച് എയ്ഞ്ചല്‍ വോയ്‌സ് ഗാനമേള ട്രൂപ്പും നാടകസമിതിയും രൂപവത്കരിച്ചത്. ചലച്ചിത്ര പിന്നണി ഗായകരായിമാറിയ എം.ജി. ശ്രീകുമാര്‍, മിന്മിനി, റിമി ടോമി, ചില്‍പ്രകാശ്, കാഞ്ഞങ്ങാട് രാമചന്ദ്രന്‍, രേണുക, മനീഷ, യമുന, ചലച്ചിത്ര നടന്‍ എന്‍.എഫ്. വര്‍ഗീസ് എന്നിവര്‍ ഏയ്ഞ്ചല്‍ വോയ്സിെൻറ മുന്‍കാല പാട്ടുകാരാണ്. മൂവാറ്റുപുഴയില്‍ 1991ല്‍ എയ്ഞ്ചല്‍ വോയ്‌സ് മ്യൂസിക് സ്‌കൂള്‍ തുടങ്ങി. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ പ്രവര്‍ത്തിക്കുകയാണ് ഏയ്ഞ്ചല്‍ വോയ്സിെൻറ പ്രവര്‍ത്തനങ്ങളെന്നും ഫാ. കുര്യാക്കോസ് കച്ചിറമറ്റം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സമിതി സെക്രട്ടറി പി.ഡി. ജോയിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.