ആനിക്കാട് ഈസ്​റ്റ്​ നടുക്കര ബ്രാഞ്ച് ഉപകനാല്‍ നിർമാ​േണാദ്​ഘാടനം നാളെ

മൂവാറ്റുപുഴ: മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയിലെ ആനിക്കാട് ഈസ്റ്റ് നടുക്കര ബ്രാഞ്ച് ഉപകനാല്‍ നിർമാണോദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് വാഴക്കുളം വിശ്വജ്യോതി കോളജ് ജങ്ഷനില്‍ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് നിർവഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 4.95- കോടി രൂപയാണ് ജലസേചന വകുപ്പ് അനുവദിച്ചത്. ആയവന, ആവോലി ഗ്രാമപഞ്ചായത്തുകളിലെ 100 ഹെക്ടറോളം കൃഷിസ്ഥലത്ത് ജലസേചനം യാഥാർഥ്യമാക്കുന്നതാണ് പദ്ധതി. മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയിലെ ആയവന പഞ്ചായത്തിലെ മുല്ലപ്പുഴച്ചാല്‍ കനാലില്‍നിന്ന് ആരംഭിച്ച് ആയവന, ആവോലി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് നടുക്കര തോട്ടില്‍ അവസാനിക്കുന്ന കനാല്‍ ആയവന ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലും ആവോലി ഗ്രാമപഞ്ചായത്തിലെ ആറ്, പത്ത് വാര്‍ഡുകളിലൂടെയും കടന്നുപോകും. പ്രധാന കാര്‍ഷിക മേഖലയായ ആവോലി, ആയവന പഞ്ചായത്തുകളിലെ കാര്‍ഷികാവശ്യത്തിന് കനാല്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1999-ലാണ് പദ്ധതിക്ക് സ്ഥലമേറ്റെടുത്ത് കല്ലിട്ടത്. 1.88 -കിലോമീറ്റര്‍ ദൂരത്തിലും പത്ത് മീറ്ററോളം വീതിയിലുമുള്ള പദ്ധതിക്ക് അഞ്ചര ഏക്കറോളം ഭൂമിയാണ് ഏറ്റെടുത്തത്. 2010-ലാണ് സ്ഥലം വിട്ടുനല്‍കിയവർക്ക് പണം നൽകിയത്. പിന്നീട് ചുവപ്പുനാടയില്‍ കുടുങ്ങി ടെന്‍ഡര്‍ നടപടികള്‍ വൈകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.