പുതുവൈപ്പ്​: സമരം വീണ്ടും ശക്തിപ്പെടുത്തുന്നു

കൊച്ചി: പുതുവൈപ്പിലെ ഐ.ഒ.സി എൽ.പി.ജി സംഭരണ കേന്ദ്രത്തിനെതിരെ സമരം വീണ്ടും ശക്തിയാര്‍ജിക്കുന്നു. വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഈ മാസം അവസാനത്തോടെ റിപ്പോർട്ട് നൽകുമെന്നാണ് കരുതുന്നത്. എന്നാൽ, അനുകൂല റിേപ്പാർട്ട് ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ജനകീയ സമരസമിതി വിലയിരുത്തൽ. ഇൗ സാഹചര്യത്തിലാണ് വീണ്ടും സമരം തുടങ്ങുന്നത്. നവംബർ ആറിന് ഗോശ്രീ പാലത്തില്‍നിന്ന് രാജേന്ദ്ര മൈതാനിയിലേക്ക് നടത്തുന്ന പദയാത്രയില്‍ പുതുവൈപ്പിലെ മുഴുവനാളുകളും പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് നാലിന് പൊതുസമ്മേളനം മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ആനി രാജ, വി.എം. സുധീരന്‍, മേധ പട്കര്‍, എസ്. ശര്‍മ എം.എല്‍.എ, സാറ ജോസഫ്, ബിഷപ് മാര്‍ ഗീവര്‍ഗീസ് കുറിലോസ് തുടങ്ങിയവര്‍ പങ്കെടുക്കും. പദയാത്രയുടെ ഉദ്ദേശ്യം പ്രചരിപ്പിക്കുന്നതിന് നവംബര്‍ ഒന്നുമുതല്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചിണ്ട്. മുന്‍കൂട്ടി അറിയിക്കാതെ ഒരുദിവസം മുമ്പ് മാത്രമാണ് തെളിവെടുപ്പിനായി വിദഗ്ധ സമിതി അംഗങ്ങള്‍ എറണാകുളം െഗസ്റ്റ് ഹൗസിലും തുടര്‍ന്ന് പദ്ധതിപ്രദേശത്തും എത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. വിദഗ്ധ സമിതിയിൽ പിന്നീട് നാല് പേരെക്കൂടി ഉൾപ്പെടുത്തി. ഇത് സർക്കാർ താൽപര്യം സംരക്ഷിക്കാനാണ്. ഹൈകോടതി ജങ്ഷനിലും പുതുവൈപ്പിലുമുണ്ടായ െപാലീസ് നരനായാട്ടിനെതിെര ജനരോഷമുയര്‍ന്നതിന് ശേഷമാണ് മുഖ്യമന്ത്രി സമരസമിതിയുമായി ജൂണ്‍ 21ന് ചര്‍ച്ച നടത്തിയത്. പക്ഷേ, യോഗത്തിൽ നിലപാടിൽ മാറ്റമില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകിയത്. പദ്ധതി ഉപേക്ഷിക്കും വരെ സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി ചെയര്‍മാന്‍ എം.ബി. ജയ്‌ഘോഷ് വ്യക്തമാക്കി. സി.ആര്‍. നീലകണ്ഠന്‍, കെ.എസ്. മുരളി എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.