കൊച്ചി: സ്കൂൾ മേളകൾ ഞായറാഴ്ചകളിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസവകുപ്പിെൻറ നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്. അഞ്ചുദിവസം ദൈർഘ്യമുള്ള സംസ്ഥാന സ്കൂൾ മേളകൾക്ക് മാത്രമാണ് മുൻ വർഷങ്ങളിൽ ഞായറാഴ്ച ഉൾപ്പെടുത്താറുള്ളത്. എന്നാൽ, ഈ വർഷം ഉപജില്ല, ജില്ലതല മേളകൾ ഞായറാഴ്ചകളിൽ സംഘടിപ്പിക്കുകയാണ്. ഇതുമൂലം ക്രിസ്ത്യൻ കുട്ടികൾക്കും അധ്യാപകർക്കും മതപരമായ കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുന്നു. ഞായറാഴ്ച മേളകളുമായി സർക്കാർ മുന്നോട്ടുപോയാൽ ശക്തമായി പ്രതികരിക്കുമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതി മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് സാലു പതാലിൽ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ, ജോഷി വടക്കൻ, ജോസ് ആൻറണി, ജയിംസ് കോശി, എം. ആബേൽ, ഡി.ആർ. ജോസ്, മാത്യു ജോസഫ്, ഷാജി മാത്യു, സിബി വലിയമറ്റം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.