ധർണ നടത്തി

ധർണ നടത്തി കൊച്ചി: സ​െൻറ് ബെനഡിക്ട് റോഡ്, പരമാര റോഡിലൂടെയുള്ള ബസ് ഗതാഗതം ഒഴിവാക്കി കലൂർ ഭാഗത്തേക്കുള്ള ബസുകൾ കച്ചേരിപ്പടിയിൽനിന്ന് ബാനർജി റോഡുവഴി വിടണമെന്നാവശ്യപ്പെട്ട് എറണാകുളം നോർത്ത് മേഖല ജനകീയ സമിതിയും ആൻറി കറപ്ഷൻ പീപിൾസ് മൂവ്മ​െൻറും േചർന്ന് കച്ചേരിപ്പടി ജങ്ഷനിൽ പ്രതിഷേധ ധർണ നടത്തി. അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. എം.ആർ. രാജേന്ദ്രൻ നായർ, ഫെലിക്സ് ജെ. പുല്ലൂടൻ, പി.ആർ.പി. നായർ, പ്രഫ. സി. സുമംഗലാദേവി, എം.ആർ. ഹരിരാജ്, പി.ജി. ശശീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കൊച്ചി: വെസ്റ്റ് പനയപ്പിള്ളി െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറായി എ.വി. തോമസിനെയും സെക്രട്ടറിയായി പി.ജെ. നെൽസനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: കെ.ജെ. തോമസ്, ജോസഫ് പോൾ (വൈസ് പ്രസി), പി.എം. അബ്ദുൽ നാസർ, എസ്.പി. ജോർജ് (ജോ. സെക്ര), സി.ബി. മധു (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.