കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം; വീട്ടമ്മയുടെ പരാതിക്ക്​ പരിഹാരമായില്ല

കാക്കനാട്: അയല്‍വീട്ടിലെ കക്കൂസ് മാലിന്യവും അഴുക്ക് വെള്ളവും ഒഴുകിയെത്തി പൊറുതി മുട്ടിയ വീട്ടമ്മയുടെ പരാതി നഗരസഭ പൂഴ്ത്തി. വീട്ടു മുറ്റത്തെ കിണറും പരിസരവുമെല്ലാം കക്കൂസ് മാലിന്യവും അഴുക്ക് വെള്ളവും നിറഞ്ഞ് പകര്‍ച്ച വ്യാധിയുടെ ഭീതിയിലായ വാഴക്കാല മൂലേപ്പാടം റോഡില്‍ കണ്ടേപ്പാടം വീട്ടില്‍ ഹഫീസ ബീവിയുടെ പരാതിയാണ് തൃക്കാക്കര നഗരസഭ അധികൃതര്‍ അവഗണിച്ചത്. മൂന്ന് പെണ്‍മക്കളുമായി കഴിയുന്ന കുടുംബത്തി​െൻറ പരാതി സെക്രട്ടറിക്ക് നല്‍കി മൂന്ന് മാസം കഴിഞ്ഞിട്ടും പരിഹരിച്ചിട്ടില്ല. കക്കൂസ് മാലിന്യം നിറഞ്ഞ കിണറിലെ വെള്ളം റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധന നടത്തിയതി​െൻറ റിപ്പോര്‍ട്ട് സഹിതമാണ് ഹഫീസ ബീവി പരാതി നല്‍കിയത്. വെള്ളത്തി​െൻറ പി.എച്ച് കുറവാണെന്നും െനെട്രേറ്റി​െൻറ അളവ് കൂടുതലാണെന്നും ബാക്ടീരിയോളജിക്കല്‍ ക്വാളിറ്റി തൃപ്തികരമല്ലെന്നുമായിരുന്നു ലാബ് റിപ്പോര്‍ട്ട്. വെള്ളം വറ്റിച്ച് കിണര്‍ വൃത്തിയാക്കിയശേഷം 4000 ലിറ്റര്‍ വെള്ളത്തില്‍ 250 ഗ്രാം കുമ്മായവും ബ്ലീച്ചിങ് പൗഡറും ചേര്‍ത്ത് വീണ്ടും പരിശോധനക്ക് വിധേയമാക്കാനാണ് ലാബ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വെള്ളക്കെട്ടും ദുര്‍ഗന്ധവും കൊതുകുശല്യവും കാരണം വീട് വിട്ട് പോകേണ്ട ഗതികേടിലാണ് ഹഫീസയുടെ കുടുംബം. അടിയന്തര പരിഹാരം ഉണ്ടായിട്ടില്ലെങ്കില്‍ മനുഷ്യാവകാശ കമീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണിവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.