വന്ധീകരണത്തിന്​ പിടികൂടിയ നായ്ക്കളോട് ക്രൂരത കാണിക്കുന്നതായി പരാതി

പറവൂർ: വന്ധീകരണത്തിന് പിടികൂടിയ തെരുവുനായ്ക്കളോട് ക്രൂരത കാട്ടുന്നതായി പരാതി. പറവൂർ മൃഗാശുപത്രിയിൽ നടക്കുന്ന എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പ്രോഗ്രാമിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. വന്ധ്യംകരണത്തിന് പിടിക്കുന്ന നായ്ക്കൾക്ക് ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണമാണ് നൽകുന്നത്. ഓപറേഷൻ തിയറ്ററിലേക്ക് കഴുത്തിൽ കുരുക്കിട്ട് മണ്ണിലൂടെയും തറയിലൂടെയും വലിച്ചാണ് നായ്ക്കളെ കൊണ്ടുപോകുന്നത്. വന്ധീകരണത്തിനുശേഷം ചികിത്സ നൽകാത്തതിനാൽ ഓപറേഷനുശേഷം ഇട്ട തുന്നൽ കടിച്ചുപൊട്ടിച്ച് കുടൽ പുറത്തുവന്ന് നായ്ക്കൾ ചാകുന്നതായും ആരോപണമുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ജോലിക്കാരുടെ അഭാവവുമാണ് മിണ്ടാപ്രാണികളുടെ ജീവിതം ദുരിതത്തിലാക്കുന്നതെന്ന് ആശുപത്രി സന്ദർശിച്ച കൗൺസിലർ സ്വപ്ന സുരേഷ്, ദയ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം കൃഷ്ണൻ എന്നിവർ പറഞ്ഞു. ഇവർ മൃഗങ്ങൾക്ക് ഭക്ഷണം നൽകി. അധികൃതരുടെ അനാസ്ഥക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു. ഫോട്ടോ: പറവൂർ മൃഗാശുപത്രിയിൽ നായ്ക്കൾക്ക് നൽകുന്ന പഴകിയ ഹോട്ടൽ ഭക്ഷണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.