ദേശീയപാത മൂത്തകുന്നം--ഇടപ്പിള്ളി ഭാഗം വികസനം ഉടൻ പൂർത്തിയാക്കണം പറവൂർ: ദേശീയപാത മൂത്തകുന്നം--ഇടപ്പിള്ളി ഭാഗം വികസനം ഉടൻ പൂർത്തിയാക്കണെമെന്ന് മുസ്‌ലിം ലീഗ് മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു. ഏറ്റെടുത്ത 30 മീറ്ററിൽ റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യചങ്ങല പിടിച്ചവർ 45 മീറ്ററിലാണ് റോഡ് പണിയുകയെന്ന് വാശിപിടിക്കുന്നത് സ്ഥലം നഷ്ടപ്പെട്ടവരോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി ഭൂവുടമകളുമായി ചർച്ച ചെയ്ത് സമവായത്തിലെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി പി.എ. മമ്മു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.എം. കാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. ഇസ്മായിൽ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ടി.കെ. ഇസ്മായിൽ (പ്രസി.), സി.എം. ഹുസൈൻ, എൻ.എ. ഹമീദ്, അൻവർ കൈതാരം, ടി.കെ. അബ്ദുൽകരീം(വൈസ് പ്രസി.), കെ.എ. അബ്ദുൽകരീം (ജന. സെക്ര.), കെ.കെ. അബ്ദുല്ല, കെ.എ. ഇബ്രാഹിംകുട്ടി, വി.പി.എ. കരീം (സെക്ര.), ടി.എ. സിദ്ദീഖ്(ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. 10/17/2017 10:13:47 PM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.