അപേക്ഷ സ്വീകരിക്കുന്നത്​ ഓൺലൈൻ വഴി

ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ കെട്ടിട നിർമാണ പെർമിറ്റ് റെഗുലറൈസേഷൻ അപേക്ഷ ഈ മാസം 23 മുതൽ ഓൺലൈൻ വഴിയാണ് സ്വീകരിക്കുകയെന്ന് സെക്രട്ടറി അറിയിച്ചു. പഠന ക്ലാസും തൊഴിൽ പരിശീലനവും ആലങ്ങാട്: കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് ബാങ്കി​െൻറ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി പഠന ക്ലാസും തൊഴിൽ പരിശീലനവും പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്ഘാടനം ചെയ്തു. നന്ദ്യാട്ടുകുന്നം ഗാന്ധി സ്മാരക ഗ്രാമസേവ കേന്ദ്രവുമായി സഹകരിച്ചാണ് തൊഴിൽ പരിശീലനം. ബാങ്ക് പ്രസിഡൻറ് കെ.ജി. ഹരി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ വിദ്യാധരൻ ക്ലാസ് നയിച്ചു. സേവാകേന്ദ്രം പരിശീലകൻ സജീവൻ, പി.എസ്‌. വനജ, ബ്ലോക്ക് അംഗം കെ.എം. ഹമീദ് ഷാ എന്നിവർ സംസാരിച്ചു. ബാങ്ക് സീനിയർ ഡയറക്ടർ എം.എ. അബ്ദുൽ കരീം സ്വാഗതവും മാനേജിങ് ഡയറക്ടർ വി.എ. അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു. ചിത്രം: കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് ബാങ്കി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ജൈവകൃഷി പഠന ക്ലാസ് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്ഘാടനം ചെയ്യുന്നു. KONGORPPILLI FAARMERS BAANK
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.