ഹരിപ്പാട്ട്​ സൂപ്പർ ഫാസ്​റ്റി​െൻറ ചില്ല്​ തകർത്തു; മൂന്നുപേർ പിടിയിൽ

ഹരിപ്പാട്: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ സൂപ്പർഫാസ്റ്റ് ബസി​െൻറ ചില്ല് തകർത്തു. അങ്കമാലി--തിരുവനന്തപുരം സൂപ്പർ ഫാസ്റ്റി​െൻറ പിൻഭാഗത്തെ ചില്ലാണ് ബൈക്കിലെത്തിയ മൂന്നുപേർ കല്ലെറിഞ്ഞ് തകർത്തതെന്ന് പൊലീസ് പറഞ്ഞു. ദേശീയപാതയിൽ മാധവ ജങ്ഷന് പടിഞ്ഞാറ് പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് 12.-50നായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് പിടികൂടി. എന്നാൽ, പൊലീസ് പിടികൂടിയവർ നിരപരാധികളാണെന്നും അവരെ മർദിച്ചെന്നും യു.ഡി.എഫ് ആരോപിച്ചു. അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കളും പ്രവർത്തകരും നടത്തിയ സമരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ബസുകൾ ഭാഗികമാെയ സർവിസ് നടത്തിയുള്ളൂ. 125 ജീവനക്കാരിൽ 104 പേരേ ജോലിക്ക് ഹാജരായുള്ളൂ. താലൂക്ക് ഒാഫിസിൽ 170 പേരിൽ 34 പേർ ഹാജരായി. 18 വില്ലേജ് ഒാഫിസും തുറന്നുപ്രവർത്തിച്ചില്ല. സമരക്കാർ അടപ്പിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. ഗവ. ആശുപത്രിയിലെ സെക്രട്ടറി ഒാഫിസിൽ ജീവനക്കാർ കുറവായിരുന്നു. ബാങ്കുകളും പ്രവർത്തിച്ചില്ല. മറ്റ് സർക്കാർ ഒാഫിസിലും ഹാജർനില കുറവായിരുന്നു. ഹർത്താലുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ ടൗൺ ചുറ്റി പ്രകടനവും യോഗവും നടന്നു. മുൻ എം.എൽ.എ ബാബുപ്രസാദ്, എം.എം. ബഷീർ, ജോൺ തോമസ്, എം.കെ. വിജയൻ, കെ.എം. രാജു, വിനോദ് കുമാർ, അഡ്വ. ഷുക്കൂർ, അനിൽ കളത്തിൽ, കെ.കെ. സുരേന്ദ്രൻ, എസ്. ദിപു, ബിനു ചുള്ളിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ചാരുംമൂട്ടിൽ വാഹനങ്ങൾ തടഞ്ഞു; സംഘർഷം ചാരുംമൂട്: ചാരുംമൂട് മേഖലയിൽ കടകൾ അടഞ്ഞുകിടന്നു. എന്നാൽ, സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും സർവിസ് നടത്തിയപ്പോൾ നൂറനാട്ടും ചാരുംമൂട്ടിലും ഹർത്താലനുകൂലികൾ ബസ് തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ചാരുംമൂട്ടിൽ രാവിലെ 10.30ഒാടെ പ്രകടനവുമായി എത്തിയ യു.ഡി.എഫ് പ്രവർത്തകർ ബസ് തടഞ്ഞു. കെ.പി റോഡിൽ നൂറനാട് ജങ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് മുന്നിൽ കുത്തിയിരുന്ന ഇവരെ നീക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തിൽ ഏഴ് യു.ഡി.എഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പിന്നീട് സ്റ്റേഷനിലെത്തിച്ച് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ആദിക്കാട്ടുകുളങ്ങരയിൽ ജില്ല സഹകരണ ബാങ്ക് അടപ്പിക്കാനെത്തിയ ഹർത്താൽ അനുകൂലികളും ഇടപാടുകാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.