കെ.വി.എം ആശുപ‌ത്രിയിലെ സമരം: നഴ്സുമാര്‍ക്ക് പിന്തുണയുമായി ലീഗ്​ നേതാക്കൾ

ചേര്‍ത്ത‌ല: കെ.വി.എം ആശുപ‌ത്രിയിലെ നഴ്സുമാര്‍ക്ക് പിന്തുണയുമായി മുസ്ലിംലീഗ്, യൂത്ത്ലീഗ് ജില്ല നേതാക്കൾ സമരപ്പന്തലിലെത്തി. രണ്ടുമാസമായി നഴ്സുമാർ ന‌ട‌ത്തുന്ന സ‌മ‌രം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മ​െൻറ് തയാറാകണമെന്ന് നേതാക്ക‌ള്‍ ആവ‌ശ്യ‌പ്പെട്ടു. മാനേജ്മ​െൻറി​െൻറ നീതി നിഷേധ‌ത്തിനെതിരെ നിരാഹാര‌ം അനുഷ്ഠിക്കുന്ന‌ നഴ്സുമാര്‍ക്ക് നേതാക്കൾ ഐക്യ‌ദാര്‍ഢ്യം പ്ര‌ഖ്യാപിച്ചു. നഴ്സുമാർക്ക് പിന്തുണയുമായി യുവജന സമിതിയുടെയും കെ.സി.വൈ.എം കൊച്ചി രൂപതയുടെയും നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ചും പ്രതിഷേധ യോഗവും നടത്തി. ഹർത്താൽ ദിനത്തിൽ യാത്രയും ഭക്ഷണവും ഒരുക്കി സേവ് ആലപ്പി ആലപ്പുഴ: എല്ലാ ഹർത്താൽ ദിനത്തിലും എന്നപോലെ ഇത്തവണയും സേവ് ആലപ്പി പ്രവർത്തകർക്ക് വിശ്രമമുണ്ടായില്ല. ഹർത്താൽ മൂലം യാത്ര മുടങ്ങിയ നിരവധി ടൂറിസ്റ്റുകൾക്കും പ്രാദേശിക യാത്രക്കാർക്കും അവരുടെ സേവനമുണ്ടായി. റെയിൽവേ സ്റ്റേഷനിൽ എത്തിയവരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. എല്ലാവർക്കും ഭക്ഷണവും നൽകി. ഫാ. സേവ്യർ കുടിയാംശേരി, ഡോ. ബാലചന്ദ്രൻ, ഷിബു ഡേവിഡ്, ഉമ്മൻ ജെ. മേഡാരം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.