കായൽ കൈയേറ്റം വ്യക്തം; ഇനി തോമസ് ചാണ്ടിക്ക് രാജിമാത്രം -ചെന്നിത്തല കുട്ടനാട്: ഹരിത കേരളം പദ്ധതിയെക്കുറിച്ച് വാതോരാതെ പറയുന്ന മുഖ്യമന്ത്രി കായൽ കൈയേറ്റം നടത്തിയ തോമസ് ചാണ്ടിക്ക് കൂട്ടുനിൽക്കുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയുടെ നിയമസഭയിലെ വെല്ലുവിളി സ്വീകരിച്ചാണ് താൻ മാർത്താണ്ഡം കായൽ സന്ദർശിച്ചത്. ചെമ്മണ്ണ് ഇട്ട് റോഡ് ഉൾെപ്പടെ സർക്കാർ ഭൂമി കൈയേറിയതായി ബോധ്യപ്പെട്ടു. തോമസ് ചാണ്ടി നിയമസഭക്ക് നൽകിയ ഉറപ്പ് പാലിച്ച് രാജിവെക്കണം. കലക്ടറുടെ റിപ്പോർട്ടിലും കൈയേറ്റം വ്യക്തമാണ്. നെൽവയൽ നിയമത്തിെൻറ നഗ്നമായ ലംഘനം നടത്തിയിട്ടും സമരങ്ങൾ അരങ്ങേറിയിട്ടും തോമസ് ചാണ്ടിയുടെ സാമ്പത്തിക സ്വാധീനംമൂലം സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ശശീന്ദ്രനും ജയരാജനും കിട്ടാത്ത നീതി എങ്ങനെ തോമസ് ചാണ്ടിക്ക് കിട്ടിയെന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എ.എം. നസീർ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഫിലിപ്, ജനതാദൾ സംസ്ഥാന സെക്രട്ടറി സണ്ണി ജോസഫ്, കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ, സി.എം.പി ജില്ല സെക്രട്ടറി നാസർ, ഡി.സി.സി പ്രസിഡൻറ് എം. ലിജു, കെ. ഗോപകുമാർ, തോമസുകുട്ടി മാത്യു, പ്രതാപൻ പറവേലി, ജെ.ടി. റാംസെ, പ്രമോദ് ചന്ദ്രൻ, സുബ്രഹ്മണ്യദാസ്, സഞ്ജീവ് ഭട്ട്, വി. ഷുക്കൂർ, സജി ജോസഫ്, എസ്.ഡി. രവി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.