പുന്നപ്ര: ജൂനിയർ ഗേൾസ് വിഭാഗത്തിൽ പുന്നപ്ര സെൻറ് ജോസഫ്സ് ജി.എച്ച്.എസിലെ 10ാം ക്ലാസ് വിദ്യാർഥിനി എ.എൽ. മഹിതമോളും ചേർത്തല തിരുനെല്ലൂർ ജി.എച്ച്.എസിലെ 10ാം ക്ലാസ് വിദ്യാർഥിനി എസ്. ഗൗരീകൃഷ്ണയും ചാമ്പ്യൻഷിപ് കരസ്ഥമാക്കി. 100 മീറ്റർ, 200 മീറ്റർ ഓട്ടം, 100 മീറ്റർ ഹർഡിൽസ്, റിലേ എന്നീ വിഭാഗങ്ങളിലാണ് മഹിതമോൾ ഒന്നാംസ്ഥാനം നേടിയത്. നാല്, ഏഴ്, ഒമ്പത് ക്ലാസുകളിൽ പഠിക്കുമ്പോൾ ഉപജില്ല ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട്. ലിജിമോൻ-റോസമ്മ ദമ്പതികളുടെ മകളാണ്. 800 മീറ്റർ, 1500 മീറ്റർ, 3000 മീറ്റർ ഓട്ടത്തിനാണ് ഗൗരീകൃഷ്ണ ഒന്നാംസ്ഥാനത്ത് എത്തിയത്. എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുമ്പോൾ 400 മീറ്റർ, 600 മീറ്റർ, 800 മീറ്റർ ഓട്ടത്തിന് ഒന്നാംസ്ഥാനം ലഭിച്ചിട്ടുണ്ട്. വിശാഖപട്ടണത്ത് നടന്ന ഓപൺ നാഷനൽ ഗെയിംസിൽ 600 മീറ്റർ ഓട്ടത്തിൽ മൂന്നാംസ്ഥാനം നേടിയിട്ടുണ്ട്. ഷൈജു-സിന്ധു ദമ്പതികളുടെ മകളാണ്. ജൂനിയർ ബോയ്സ് വിഭാഗത്തിൽ ആർ. ഹരിശങ്കറിന് ചാമ്പ്യൻഷിപ് പുന്നപ്ര: ജൂനിയർ ബോയ്സ് വിഭാഗത്തിൽ മാവേലിക്കര ചെട്ടികുളങ്ങര എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥി ആർ. ഹരിശങ്കറിന് ചാമ്പ്യൻഷിപ്. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഓട്ടത്തിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ 800 മീറ്റർ, 1500 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ 400 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനവും നേടിയിട്ടുണ്ട്. രാജേഷ്-രഞ്ജിനി ദമ്പതികളുടെ മകനാണ്. സീനിയർ ബോയ്സ് വിഭാഗത്തിൽ അർജുൻ ജെ. പ്രകാശിന് ചാമ്പ്യൻഷിപ് പുന്നപ്ര: സീനിയർ ബോയ്സ് വിഭാഗത്തിൽ ആലപ്പുഴ എസ്.ഡി.വി.ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥി അർജുൻ ജെ. പ്രകാശിന് ചാമ്പ്യൻഷിപ്. 400 മീറ്റർ ഹർഡിൽസ്, 200 മീറ്റർ, 400 മീറ്റർ ഓട്ടം എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി. പത്താം ക്ലാസിൽ പഠിക്കുമ്പേൾ 400 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ജയപ്രകാശ്-മിനി ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.