വേങ്ങരയിൽ ആഘോഷം പരിധി വിട്ടു; പൊലീസ്​ ലാത്തിച്ചാർജ്

പൊലീസിനെതിരെ പടക്കമെറിഞ്ഞു നിരവധി പേർക്ക് പരിക്ക് അഞ്ച് പൊലീസുകാർക്കും പരിക്ക് വേങ്ങര: ഉപതെരഞ്ഞെടുപ്പ് വിജയാഹ്ലാദം പരിധി വിട്ടതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. പ്രകടനത്തിനെത്തിയവർക്കും കണ്ടുനിന്നവർക്കും പരക്കെ അടിയേറ്റു. പ്രകടനക്കാരുടെ ആക്രമണത്തിൽ അഞ്ച് പൊലീസുകാർക്കും പരിക്കേറ്റു. വിജയം ആഘോഷിക്കാൻ മറ്റ് ജില്ലകളിൽനിന്ന് നിരവധി യുവാക്കളാണ് ബസുകളിലും മറ്റ് വാഹനങ്ങളിലുമായി വേങ്ങരയിൽ എത്തിയത്. ഉച്ചമുതൽ ശക്തി പ്രാപിച്ച ആഘോഷപ്രകടനങ്ങൾ എല്ലാ സീമകളും ലംഘിച്ച് നിയന്ത്രണാതീതമായാണ് മുന്നോട്ടു പോയത്. ആഘോഷങ്ങൾ വൈകീട്ട് ഏഴിന് അവസാനിപ്പിക്കണമെന്ന് പൊലീസ് മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും ഇത് വകവെക്കാതെ പുറത്തുനിന്നെത്തിയവർ നടത്തിയ ആഘോഷങ്ങളാണ് ലാത്തിച്ചാർജിൽ കലാശിച്ചത്. നേതാക്കളുടെ അഭ്യർഥനകൾക്കൊന്നും ചെവികൊടുക്കാതെ പ്രകടനവും ബഹളവുമായി പിരിഞ്ഞുപോകാതെ പ്രകടനക്കാർ ഗതാഗതം തടസ്സപ്പെടുത്തുക കൂടി ചെയ്തതോടെ പൊലീസ് ഇടപെടുകയായിരുന്നു. അതിനിടെ പ്രകടനക്കാരിലാരോ പൊലീസിനെതിരെ പടക്കമെറിഞ്ഞു. എം.എസ്.പി ക്യാമ്പിൽ നിന്നെത്തിയ പൊലീസുകാരാണ് ആക്രമണത്തിനിരയായത്. ഇവരിൽ അഞ്ചുപേർ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വഴിയാത്രക്കാർക്കും ലാത്തിച്ചാർജിനിടെ പരിക്കേറ്റു. പരിക്കേറ്റവരിൽ പലരും വേങ്ങരയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. രാത്രി പത്തിനും അങ്ങാടിയിൽ ആൾക്കൂട്ടമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.