കർഷകരെയും കയറ്റുമതിക്കാരെയും ഒരു കുടക്കീഴിലാക്കി സ്​പൈസസ്​ ബോർഡ്

കൊച്ചി: ഗുജറാത്തിലെ പരമ്പരാഗത സുഗന്ധവ്യഞ്ജന കർഷകരെയും കയറ്റുമതി വ്യാപാരികളെയും ഒരുമിച്ചിരുത്തി കൂടിക്കാഴ്ചക്ക് അവസരമൊരുക്കി സ്പൈസസ് ബോർഡ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന മാർക്കറ്റായ ഗുജറാത്തിലെ ഈഞ്ബയിൽ സംഘടിപ്പിച്ച യോഗത്തിൽ കാർഷിക- കയറ്റുമതി മേഖലയിൽനിന്ന് 200 പേരാണ് പങ്കെടുത്തത്. വിപണിയിലെ പ്രിയമനുസരിച്ച് ചന്തയിലേക്ക് ചരക്കെത്തിക്കാനും അന്താരാഷ്ട്ര ഗുണനിലവാരം നിലനിർത്താനും വേണ്ട നടപടികൾ യോഗം ചർച്ച ചെയ്തു. ജീരകം, പെരുംജീരകം, ഉലുവ, ശതകുപ്പ, കടുക്, വെളുത്തുള്ളി, മല്ലി, എള്ള്, അയമോദകം തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നവരുടെ പ്രതിനിധികൾ കയറ്റുമതിക്കാരും സംസ്കരണമേഖലയുമായി ആശയവിനിമയം നടത്തി. ഏതാനും വർഷമായി സുഗന്ധവ്യഞ്ജന കൃഷി ഗുജറാത്തിൽ അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെന്ന് ഉദ്ഘാടനം ചെയ്ത ജയശ്രീബെൻ കനുഭായി പട്ടേൽ എം.പി. പറഞ്ഞു. ഗുജറാത്തിലെ സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൂടുതൽ കരാറുകൾ ഉണ്ടാകാൻ യോഗം സഹായകരമാകുമെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.