ചേർത്തല: കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ അവകാശങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാനുള്ള നടപടി ആശുപത്രി മാനേജ്മെൻറ് സ്വീകരിക്കാൻ വൈകിയാൽ സമരത്തിന് നേതൃത്വം നൽകുമെന്ന് വെൽഫെയർ പാർട്ടി. രണ്ടുദിവസത്തിനുള്ളിൽ മാനേജിങ് കമ്മിറ്റി വിളിച്ചുചേർത്ത് ഉചിത തീരുമാനം കൈക്കൊള്ളുമെന്ന് ആശുപത്രി ഡയറക്ടർ പറഞ്ഞതായി മന്ത്രി പി. തിലോത്തമൻ വെൽഫെയർ പാർട്ടി നേതാക്കളോട് പറഞ്ഞു. എഫ്.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ബറക്കത്തുല്ല, നജീബ് പൊന്നാംവെളി, സക്കരിയ വടുതല എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയുമായി സംസാരിച്ചത്. മന്ത്രിയെ കൂടാതെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, കോൺഗ്രസ് നിർവാഹകസമിതി അംഗം എസ്. ശരത്ത്, ഗാനരചയിതാവ് രാജീവ് ആലുങ്കൽ എന്നിവരും വെൽഫെയർ പാർട്ടി നേതാക്കളും വെള്ളിയാഴ്ച സമരപ്പന്തലിൽ നഴ്സുമാർക്ക് പിന്തുണയുമായി എത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ നിരാഹാരം കിടന്ന ആൻ ഷെറിെൻറ ആരോഗ്യനില മോശമായതിനെത്തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇ.ആർ. ആശ നിരാഹാരസമരം ഏറ്റെടുത്തു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 56 ദിവസമായി നഴ്സുമാർ സമരത്തിലാണ്. ടിപ്പറിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചു; ക്ലീനർക്ക് ഗുരുതര പരിക്ക് അമ്പലപ്പുഴ: ടിപ്പർ ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ക്ലീനർക്ക് ഗുരുതര പരിക്ക്. ലോറിയുടെ മുൻചക്രം കയറി ക്ലീനർ തൃശൂർ കൊരട്ടി പുളിക്കോത്ത് അരുൺരാജിനാണ് (28) പരിക്കേറ്റത്. ബസ് കണ്ടക്ടർ തിരുവനന്തപും സ്വദേശി ശ്രീകാന്ത് (31), ൈഡ്രവർ വയനാട് സ്വദേശി സുരേഷ് (48), യാത്രക്കാരായ മാവേലിക്കര പൂന്തോത്ത് രാധാകൃഷ്ണൻ (53), ജിേൻറാ (33), തുളസീധരൻ (42) എന്നിവർക്കും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11.40ന് അറവുകാട് ജങ്ഷന് സമീപമായിരുന്നു അപകടം. റോഡിെൻറ കിഴക്ക് നിർത്തിയിട്ട് ലോറിയുടെ മുൻ വശത്തെ ടയറിന് കാറ്റടിച്ചുകൊണ്ടിരിക്കുമ്പോൾ തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് ലോറിക്ക് പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി മുന്നോട്ടാഞ്ഞപ്പോൾ അരുൺരാജിെൻറ ദേഹത്തുകൂടി ചക്രം കയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.