സംസ്ഥാന സർക്കാർ വികസനത്തെ തടസ്സപ്പെടുത്തുന്നു -ബി.ജെ.പി ആലപ്പുഴ: സംസ്ഥാനം ഭരിക്കുന്ന ഇടതുസർക്കാർ സത്യസന്ധരായിരുെന്നങ്കിൽ ഇവിടെ വികസനം സാധ്യമാകുമായിരുെന്നന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറും പഞ്ചാബ് ഘടകം മുൻ പ്രസിഡൻറുമായ അവിനാശ് റായ് ഖന്ന. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രക്ക് വെള്ളിയാഴ്ച വൈകീട്ട് ആലപ്പുഴയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവണനെ വധിച്ച് അയോധ്യയിൽ തിരിച്ചെത്തിയ ശ്രീരാമനെ തദ്ദേശവാസികൾ ദീപം കൊളുത്തി സ്വീകരിച്ചതിെൻറ ഒാർമ പുതുക്കാനാണ് ദീപാവലി ആചരിക്കുന്നത്. ഇതുപോലെ അക്രമരാഷ്ട്രീയം സ്വീകരിക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ തൂത്തെറിഞ്ഞ് ബി.െജ.പി നയിക്കുന്ന ഭരണം അടുത്ത ദീപാവലിക്കുമുമ്പ് കേരളത്തിൽ വരണമെന്നും ഖന്ന പറഞ്ഞു. നരേന്ദ്ര മോദി വിറകടുപ്പിൽ പാകം ചെയ്യുന്ന വീട്ടമ്മമാർക്ക് സൗജന്യമായി പാചകവാതകം നൽകി കണ്ണീരൊപ്പുേമ്പാൾ കേരള മുഖ്യമന്ത്രി എത്രപേരെ കൊന്നു എന്നുചോദിച്ച് പൊട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ അധ്യക്ഷത വഹിച്ചു. ദേശീയ നേതാക്കളായ റിച്ചാർഡ് ഹേ എം.പി, നളിൻകുമാർ കട്ടീൽ എം.പി, െഎജാസ് ഹുസൈൻ, സംസ്ഥാന നേതാക്കളായ വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, കെ. സുരേന്ദ്രൻ, എൻ.ഡി.എ നേതാക്കളായ എ.എൻ. രാജൻ ബാബു, പൊന്നപ്പൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.