കോതമംഗലം: എം.എ കോളജിെൻറ മൈതാനത്ത് സീനിയർ ജാവലിനിൽ ഒന്നാം സ്ഥാനം നേടിയ ഇന്ദുമതിക്ക് പറയാനുള്ളത് തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തിയ വിജയഗാഥ. തമിഴ്നാട് വേളാങ്കണ്ണി സ്വദേശിയായ ഇന്ദുമതിക്ക് ഇത് രണ്ടാം വിജയമാണ്. കഴിഞ്ഞവർഷം യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിനിൽ സ്വർണം കരസ്ഥമാക്കിയിരുന്നു. കോച്ച് ചാൾസിനൊപ്പം േകരളത്തിലെത്തിയിട്ട് ഇത് നാലാം വർഷമാണ്. തമിഴ്നാട് അക്കാദമിയിൽനിന്ന് ആദ്യം മാർബേസിലിൽ തുടർന്ന് ജി.വി.എച്ച്.എസ്.എസ് മണീടിലേക്ക്. ഇതിനിടെ പരിക്ക് തെൻറ നേട്ടങ്ങളുടെ വേഗം കുറെച്ചന്ന് ഇന്ദുമതി. ജോയൻറ് ഇഞ്ച്വറിയുടെ ഇരയായി നിന്ന ശിഷ്യെയ കൈപിടിച്ചുയർത്തിയ ചാൾസിന് സ്വർണനേട്ടം ഇരട്ടി സന്തോഷമാണ്. ദേശീയമത്സരങ്ങൾ സ്വപ്നം കാണുന്ന ഇന്ദുമതി മലയാളത്തെയും തെൻറ നേട്ടങ്ങളോട് ചേർത്തുവെക്കുകയാണ്. ഒപ്പം പരിക്കുകളെ േതാൽപിച്ച് ഇനിയുമേറെ ദൂരം എറിഞ്ഞുകീഴടക്കാമെന്ന പ്രതീക്ഷയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.