അമേരിക്കക്കു മുന്നിൽ സ്വാതന്ത്ര്യം അടിയറവെക്കില്ല ^ക്യൂബൻ സ്ഥാനപതി

അമേരിക്കക്കു മുന്നിൽ സ്വാതന്ത്ര്യം അടിയറവെക്കില്ല -ക്യൂബൻ സ്ഥാനപതി കൊച്ചി: ക്യൂബയുടെ സ്വാതന്ത്ര്യവും പരമാധികാരവും അമേരിക്കൻ സാമ്രാജ്യത്വത്തിനുമുന്നിൽ അടിയറ െവക്കില്ലെന്ന് ഇന്ത്യയിലെ ക്യൂബൻ സ്ഥാനപതി ഒാസ്കാർ മാർട്ടിൻസ്. കൊച്ചിയിൽ ഏണസ്റ്റോ ചെഗുവേര രക്തസാക്ഷിത്വദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതലാളിത്തത്തിലേക്ക് ക്യൂബ തിരിച്ചുപോകില്ല. അമേരിക്കയുമായി ചർച്ചക്ക് തയാറാണ്. പേക്ഷ അത് ക്യൂബയുടെ നിലപാടുകളിൽ നിന്നുകൊണ്ടായിരിക്കും. അവർ ഏർപ്പെടുത്തിയ ഉപരോധം എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടിവരും. ഇത്തരം ശ്രമങ്ങളെ കൈയുംകെട്ടി നോക്കിനിൽക്കാൻ കഴിയില്ല. ഇന്ത്യയുമായും സി.പി.എമ്മുമായും സുദൃഢ ബന്ധമാണ് ക്യൂബക്കുള്ളത്. അമേരിക്കൻ ഉപരോധംമൂലം ക്യൂബയുടെ ആഭ്യന്തര ഉൽപാദനം 30 ശതമാനത്തോളം ഇടിഞ്ഞപ്പോൾ സഹായഹസ്തം നീട്ടിയത് സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിത്തായിരുന്നു. അന്താരാഷ്ട്ര രംഗത്ത് ലഭിച്ച പിന്തുണമൂലമാണ് അമേരിക്കക്ക് ക്യൂബയെ തകർക്കാൻ കഴിയാതിരുന്നെതന്നും മാർട്ടിൻസ് പറഞ്ഞു. സമ്മേളന നഗറിൽ വരച്ച ചെയുടെ ചിത്രം ഗായകൻ ചാൾസ് ആൻറണി ക്യൂബൻ സ്ഥാനപതിക്ക് ഉപഹാരമായി നൽകി. പ്രഫ. എം.കെ. സാനുവിന് ചെയുടെ ചിത്രം ക്യൂബൻ സ്ഥാനപതി സമ്മാനിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.െഎ സംസ്ഥാന പ്രസിഡൻറ് എം. സ്വരാജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എസ്.എഫ്.ഐ ജില്ല സെക്രട്ടറി വി.എം. ജുനൈദ് സ്വാഗതവും സി.പി.എം ഏരിയ സെക്രട്ടറി പി.എൻ. സീനുലാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.