മൂവാറ്റുപുഴ: കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റി തൃക്കളത്തൂരിൽ ജൈവ നെൽകൃഷിയുടെ വിളവെടുപ്പുത്സവം നടത്തി. പാറക്കൽ പാടശേഖരത്തിലെ ഏഴ് ഏക്കർ സ്ഥലത്താണ് നെൽകൃഷി നടത്തിയത്. വിളവെടുപ്പ് പ്രദേശവാസികൾ ഒത്തുകൂടിയ കൊയ്ത്തുത്സവമായി മാറി. സംസ്ഥാന സെക്രട്ടറി എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി യൂനിയൻ വില്ലേജ് പ്രസിഡൻറ് എൻ.പി. ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.എൻ. മോഹനൻ, അർബൻ ബാങ്ക് ചെയർമാൻ പി.ആർ. മുരളീധരൻ, ജില്ല പ്രസിഡൻറ് എം.കെ. മോഹനൻ, സി.പി.എം ഏരിയ സെക്രറി എം.ആർ. പ്രഭാകരൻ, കർഷക സംഘം ജില്ല വൈസ് പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ, ഏരിയ സെക്രട്ടറി കെ.എൻ. ജയപ്രകാശ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. സുകുമാരൻ, സഹകരണ ബാങ്ക് പ്രസിഡൻറുമാരായ കെ.എസ്. റഷീദ്, ബാബു ബേബി, ഒ.കെ. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സ്മിത സിജു, പഞ്ചായത്ത് അംഗം അശ്വതി ശ്രീജിത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.